Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വൈറ്റ് വാഷിന് കംഗാരുക്കള്‍; മാനം കാക്കാന്‍ ധോണിക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 09:08 pm IST
inSports

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയ ഇന്ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാലെണ്ണവും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുക്കള്‍ ഇന്ന് കളത്തിലെത്തുന്നത്. അതേസമയം ഇന്ത്യയാകട്ടെ അവസാന കളിയെങ്കിലും വിജയിച്ച് മാനം കാക്കാനുള്ള ശ്രമത്തിലും.

മാത്രമല്ല സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പത്തൊന്‍പതാം വിജയമാണ് ഓസ്‌ട്രേലിയന്‍ ലക്ഷ്യം. 2014 നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പെര്‍ത്തില്‍ പരാജയപ്പെട്ടശേഷം സ്വന്തം മണ്ണില്‍ അപരാജിത കുതിപ്പാണ് കംഗാരുക്കള്‍ നടത്തുന്നത്. ഇന്നും പരാജയപ്പെട്ടാല്‍ ഏകദിന റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

കഴിഞ്ഞ മത്സരത്തിലെ പരാജയമാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. 38 ഓവറില്‍ ഒന്നിന് 277 എന്ന നിലയില്‍ നിന്ന് 46 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകളും വലിച്ചെഞ്ഞായിരുന്നു ഇന്ത്യ തോല്‍വി ഇരന്നുവാങ്ങിയത്. രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനും, വിരാട് കോഹ്‌ലിയും ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് പരാജയം ഇരന്നുവാങ്ങിയത്. ഇവരൊഴികെയുള്ള ബാറ്റ്‌സ്മാന്മാര്‍ പൂര്‍ണ്ണ പരാജയമാണ്. ഫോമിലുള്ള മറ്റൊരുബാറ്റ്‌സ്മാന്മാനായ അജിന്‍ക്യ രഹാനെ ഇന്ന് കളിക്കാനിറങ്ങുകയുമില്ല. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റതാണ് രഹാനെക്ക് തിരിച്ചടിയായത്.

രഹാനെക്ക് പകരം മനീഷ് പാണ്ഡെ ടീമില്‍ തിരിച്ചെത്തിയേക്കും. ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഇന്നും ദയനീയ പരാജയം നേരിടാനാണ് സാധ്യത. ബാറ്റിങ്ങിന്റെ ബാലപാഠം പോലും അറിയാത്തവരെപ്പോലെയാണ് മധ്യനിര താരങ്ങള്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യശാപവും ഇതുതന്നെ. കഴിഞ്ഞ രണ്ട് കളികളില്‍ പുറത്തിരുന്ന അശ്വിനും ഇന്ന് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അശ്വിന്‍ ഇടംപിടിച്ചാല്‍ റിഷി ധവാനായിരിക്കും പുറത്തിരിക്കാന്‍ സാധ്യത.

നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ്. 373 റണ്‍സുമായി വിരാട് കോഹ്‌ലിയും 342 റണ്‍സുമായി രോഹിത് ശര്‍മ്മയും. 287 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്‌കോററും മൂന്നാമതും. 221 റണ്‍സുമായി ജോര്‍ജ് ബെയ്‌ലി നാലാമത്. ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ 209 റണ്‍സുമായി അഞ്ചാമത്. കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ ഹേസ്റ്റിങ്‌സും ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇരുവര്‍ക്കും 7 വിക്കറ്റുകള്‍. ആറ് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ റിച്ചാര്‍ഡ്‌സണും ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും മൂന്നും നാലും സ്ഥാനത്ത്.

രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നിവരുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തുന്നുണ്ടെങ്കിലും ഇവര്‍ പുറത്തായിക്കഴിഞ്ഞാല്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയകയാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും മുന്നൂറിലേറെ സ്‌കോര്‍ കണ്ടെത്തിയിട്ടും ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് പരാജയം ഏല്‍ക്കേണ്ടിവന്നത്. എക്കാലത്തും ഇന്ത്യയുടെ വിന്നിങ് ബൗളര്‍മാരായിരുന്ന സ്പിന്നര്‍മാര്‍ പ്രത്യേകിച്ച് അശ്വിന്‍, രവീന്ദ്ര ജഡേജ, ഗുര്‍കീരത് സിങ് തുടങ്ങിയവര്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ടു.

മറുവശത്ത് ഓസ്‌ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നീ ഓപ്പണര്‍മാരും തുടര്‍ന്ന് ക്രീസിലെത്തുന്ന ക്യാപ്റ്റന്‍ സ്മിത്ത്, ബെയ്‌ലി, മാക്‌സ്‌വെല്‍ എന്നിവര്‍ ഉജ്ജ്വല ഫോമിലാണ്. നാലം ഏകദിനത്തിലൊഴികെ കഴിഞ്ഞ കളികളില്ലൊം അവരെ വിജയത്തിലേക്ക് നയിച്ചതും ബാറ്റ്‌സ്മാന്മാരുടെ മിടുക്കാണ്. നാലാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് ഇന്ത്യയുടെ കൊമ്പൊടിച്ചത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയായിരിക്കും ഓസ്‌ട്രേലിയ ഇന്ന് കളത്തിലിറക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

India

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Entertainment

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.