Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അളവുതൂക്കങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തും : മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 08:28 pm IST
in Pathanamthitta

പത്തനംതിട്ട: ലീഗല്‍ മെട്രോളജി ഭവന്‍ യാഥാര്‍ഥ്യമാകുന്നതോടെ അളവുതൂക്കങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനാകുമെന്ന് റവന്യു-കയര്‍-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നി മുരിങ്ങമംഗലത്ത് പുതുതായി നിര്‍മിച്ച ലീഗല്‍ മെട്രോളജി കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ചുള്ള ലീഗല്‍ മെട്രോളജി ട്രയിനിംഗ് സെന്റര്‍, വെഹിക്കിള്‍ ടാങ്ക് കാലിബ്രേഷന്‍ യൂണിറ്റ്, ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രധാന ഗുണഭോക്താക്കള്‍ വ്യാപാരികളാണ്. അന്യസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയില്‍ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിച്ച തീയതി, ഈടാക്കാവുന്ന പരമാവധി വില മുതലായവ പായ്‌ക്കറ്റില്‍ അച്ചടിക്കണമെന്ന കേന്ദ്ര നിയമം പാലിക്കപ്പെടണം. കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആദ്യ ട്രെയിനിംഗ് സെന്ററാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളുടെ കാലിബ്രേഷന്‍ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കാലിബ്രേഷന്‍ യൂണിറ്റുകള്‍ ഇല്ലാത്തതിനാല്‍ ഈ കാലിബ്രേഷന്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാവുന്നതോടെ കോട്ടയം, ആലപ്പുഴ ജില്ലകളിലെയും ഇടുക്കി ജില്ലയുടെ ഒരു ഭാഗത്തേയും ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വേഗത്തില്‍ ബി.പി അപ്പാരറ്റസ് പരിശോധിക്കുന്നതിനും ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മെട്രോളജി ഭവനില്‍ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി അധ്യക്ഷത വഹിച്ചു.

പി.ഡബ്ല്യു.ഡിയില്‍ നിന്ന് വാങ്ങിയ 20 സെന്റ് സ്ഥലത്ത് 1.34 കോടി രൂപ ചെലവിലാണ് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. 3880 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ലീഗല്‍ മെട്രോളജി ഭവന്റെ താഴത്തെ നിലയില്‍ ട്രെയിനിംഗ് ഹാള്‍, ഓഫീസ്, വിശ്രമ കേന്ദ്രം, പൊതു ശുചിമുറികള്‍ എന്നിവയും ഒന്നാം നിലയില്‍ ഓഫീസ് റൂം, സീസര്‍ റൂം, സ്റ്റാന്‍ഡേര്‍ഡ് ലാബ്, വിശ്രമ സ്ഥലം, നിരീക്ഷണ മുറി, പരിശോധനാ മുറി എന്നിവയും, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ടോയ്‌ലറ്റുകള്‍ എന്നിവയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം റോജി ഏബ്രഹാം, ഗ്രാമ പഞ്ചായത്തംഗം സുലേഖ വി.നായര്‍, ലീഗല്‍ മെട്രോളജി ജോയിന്റ് കണ്‍ട്രോളര്‍ റ്റി.ശൈലേഷ്‌കുമാര്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്.സന്തോഷ്‌കുമാര്‍, ഏബ്രഹാം വാഴയില്‍, അബ്ദുള്‍ മുത്തലിഫ്, ഡി.ബാബു ചാക്കോ, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, സതീഷ് മല്ലശേരി, ശാന്തിജന്‍ ചുരക്കുന്നേല്‍, ജോണ്‍സണ്‍ നിരവത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.