റോം: കോപ്പ ഇറ്റാലിയ ചാമ്പ്യന്‍ഷിപ്പില്‍ ജുവന്റസ്, ഇന്റര്‍ മിലാന്‍ ടീമുകള്‍ സെമിയില്‍ കടന്നു. ജുവന്റസ് ഏകപക്ഷീയമായ ഒരു ഗോളിന് ലാസിയോയെയും ഇന്റര്‍മിലാന്‍ 2-0ന് നാപ്പോളിയെയും കീഴടക്കിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
ലാസിയോക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 66-ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ ലിച്ച്‌സ്റ്റീനറാണ് ജുവന്റസിന്റെ വിജയ ഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 74-ാം മിനിറ്റില്‍ സ്‌റ്റെഫാന്‍ ജോവെറ്റിക്കും ഇഞ്ചുറി സമയത്ത് ആഡം ലാജിക്കും നേടിയ ഗോളുകള്‍ക്കാണ് ഇന്റര്‍മിലാന്‍ നാപ്പോളിയെ കീഴടക്കിയത്. സെമിയില്‍ ജുവന്റസാണ് ഇന്ററിന്റെ എതിരാളികള്‍.
















