നൗകാമ്പ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് വിജയം. ഇന്നലെ നടന്ന ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെ ബാഴ്‌സ കീഴടക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ ബാഴ്‌സയുടെ കുന്തമുന നെയ്‌മര്‍ ആയിരുന്നു.
സൂപ്പര്‍ താരത്തിന്റെ അഭാവത്തിലും കളം നിറഞ്ഞു കളിച്ചത് ബാഴ്‌സയായിരുന്നു. ബാഴ്‌സക്ക് വേണ്ടി 18-ാം മിനിറ്റില്‍ മുനിര്‍ എല്‍ ഹദ്ദാദിയും 24-ാം മിനിറ്റില്‍ നെയ്‌മറും ഗോളുകള്‍ നേടി. ബില്‍ബാവോയുടെ ആശ്വാസഗോള്‍ 89-ാം മിനിറ്റില്‍ അരിറ്റ്‌സ് അഡുരിസ് സ്വന്തമാക്കി. ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരം. രണ്ട് എവേ ഗോളുകളുടെ പിന്‍ബലത്തോടെയാണ് ബാഴ്‌സ നൗകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തിനിറങ്ങുക.
മറ്റൊരു മത്സരത്തില്‍ സെല്‍റ്റ ഡി വീഗോ സ്വന്തം മൈതാനത്ത് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
















