പത്തനംതിട്ട: പമ്പയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ എഎസ്ഐയ്ക്കെതിരേ നടപടിക്ക് ശുപാര്‍ശ. പത്തനംതിട്ട എ.ആര്.ക്യാമ്പിലെ എഎസ്ഐ ടി.ഒ. ഷാജിയാണ് കഴിഞ്ഞദിവസം രാത്രി പമ്പയിലെ ദേവസ്വം മരാമത്ത് കെട്ടിടത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അടിയുണ്ടാക്കിയത്. ഒപ്പം മദ്യപിച്ച കരാറുകാരും, ദേവസ്വം ജീവനക്കാരും അടക്കമുള്ളവരോടാണ് എഎസ്ഐ അടിയുണ്ടാക്കിയത്. സംഘത്തിലെ ചിലര്‍ ദൃശ്യങ്ങള്‍ മൊബെല്ഫോണില് പകര്‍ത്താന്‍ ശ്രമിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു.
കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായി എഎസ്ഐ ഏറേനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
എന്നാല്‍ മദ്യപിച്ച നിലയില്‍ കസേരകളും മറ്റും ഓഫീസിലേക്ക് ചുമന്നുകൊണ്ടുപോകുന്നത് പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശനത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. സംഭവം സംബന്ധിച്ച് എഎസ്ഐയ്ക്കെതിരേ പമ്പ സിഐ സന്തോഷ് കുമാര്‍ ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: