തിരുവനന്തപുരം: മൈക്രോഫൈനാന്‍സിന്റെ പേരില്‍ തട്ടിപ്പു നടത്തിയെന്നു കാട്ടി വെള്ളാപ്പള്ളി നടേശന് എതിരെ വിഎസ് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നാലുപേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്റെ ഉത്തരവിട്ടത്.
അതേസമയം 80.30 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നെന്നു രഹസ്യ പരിശോധനയില്‍ തെളിഞ്ഞതായി നേരത്തേ കോടതിയെ അറിയിച്ച വിജിലന്‍സ് ഇപ്പോള്‍ ഏഴു ലക്ഷം രൂപയുടെ തട്ടിപ്പാണു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്നു തിരുത്തി. ആദ്യത്തെ തുക കണക്കു പരിശോധനയില്‍ വന്ന പിഴവാണെന്നു വിജിലന്‍സ് അധികൃതര്‍ സര്‍ക്കാരിനെയും കോടതിയെയും അറിയിച്ചു.
മാത്രമല്ല ആദ്യ പരിശോധനയില്‍ എല്ലാ ആരോപണത്തെക്കുറിച്ചും വിശദ അന്വേഷണ നടത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍ച്ച് അഞ്ചിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളിക്കു പുറമേ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍.സോമന്, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്, പിന്നാക്ക വികസന കോര്പ്പറേഷന് മുന്‍ എംഡി എന്‍. നജീബ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: