Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 05:25 pm IST
inSports

കാന്‍ബറ: ഓസ്‌ട്രേലിയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തോല്‍വി. നാലാം ഏകദിനത്തില്‍ ഇന്ത്യ 25 റണ്‍സിനു തോറ്റ് പരമ്പരയില്‍ 4-0ന് പിന്നിലായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിനു ഓള്‍ ഔട്ടായി.

കൂറ്റന്‍ വിജയലക്ഷ്യം പതറാതെ പിന്തുടര്‍ന്ന ഇന്ത്യ മത്സരം ജയിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ നിന്നാണ് തോല്‍വി ഏറ്റുവാങ്ങിയത്. വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളിലൂടെ മുന്നേറിയ ഇന്ത്യ 277/1 എന്ന നിലയില്‍ നിന്നാണ് തകര്‍ന്നടിഞ്ഞത്. സ്‌കോര്‍ 277-ല്‍ ധവാന്‍ (126) വീണതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്ര തുടങ്ങി. മൂന്ന് പന്ത് നേരിട്ട നായകന്‍ എം.എസ്.ധോണി പൂജ്യത്തിനു പുറത്തായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ കോഹ്‌ലി (106) വീണു. ഗുര്‍കീരത് സിംഗ് (5), അജിങ്ക്യ രഹാനെ (2), റിഷി ധവാന്‍ (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിവര്‍ വന്നതുപോലെ മടങ്ങി. രവീന്ദ്ര ജഡേജ 24 റണ്‍സുമായി ഒരറ്റത്ത് നിന്നു.

രോഹിത്-ധവാന്‍ സഖ്യത്തിന്റെ വെടിക്കെട്ടോടെയാണ് ഇന്ത്യ തുടങ്ങിയത്. മൂന്ന് സിക്‌സറുകളും രണ്ടു ബൗണ്ടറിയും ഉള്‍പ്പടെ 25 പന്തില്‍ 41 റണ്‍സ് അടിച്ചൂകൂട്ടിയ രോഹിത് ആദ്യ ഏകദിനങ്ങളിലെ മികവ് തുടര്‍ന്നു. രോഹിത് മടങ്ങിയതോടെ ഒത്തുചേര്‍ന്ന ധവാന്‍-കോഹ്‌ലി സഖ്യം മഞ്ഞപ്പടയെ നിഷ്പ്രഭരാക്കി. ധവാന്‍ ഒന്‍പതാം സെഞ്ചുറിയും കോഹ്‌ലി 25-ാം സെഞ്ചുറിയും നേടി മുന്നേറിയെങ്കിലും വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണത് ഇന്ത്യയ്‌ക്ക് ഉറപ്പായ വിജയം തട്ടിയകറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 212 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് വിക്കറ്റ് നേടിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടി കെട്ടുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ജോണ്‍ ഹേസ്റ്റിംഗ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. റിച്ചാര്‍ഡ്‌സണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ എട്ട് വിക്കറ്റിനു 348 റണ്‍സ് അടിച്ചുകൂട്ടി. 107 റണ്‍സ് നേടിയ ഫിഞ്ചിനു പുറമേ ഡേവിഡ് വാര്‍ണര്‍ (93), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (51) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ 20 പന്തില്‍ 41 റണ്‍സ് നേടി.

ഒന്നാം വിക്കറ്റില്‍ ഫിഞ്ച്-വാര്‍ണര്‍ സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി. ഇരുവരും ചേര്‍ന്ന് 187 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ വാര്‍ണര്‍ വീണെങ്കിലും പോരാട്ടം തുടര്‍ന്ന ഫിഞ്ച് ഏഴാം ശതകം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വന്ന നായകന്‍ സ്മിത്ത് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു. സ്മിത്ത് 29 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും അടക്കമാണ് 51 റണ്‍സ് നേടിയത്. പിന്നീടായിരുന്നു മാക്‌സ്‌വെല്‍ ഷോ. അവസാന 10 ഓവറില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ 111 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ആശ്വാസ ജയം തേടിയിറങ്ങിയ എം.എസ്.ധോണിക്കും സംഘത്തിനു ബൗളര്‍മാര്‍ വീണ്ടും തലവേദനയായി. ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നീ മുന്‍നിര ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. ഇഷാന്ത് നാലും ഉമേഷ് മൂന്നും വിക്കറ്റുകള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.