ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ് എന്നിവര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ഇരുവരുടേയും തീരുമാനം. പുതിയ പാര്‍ട്ടി ആപ്പിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
ഇവര്‍ സ്വരാജ് അഭിയാന് എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. പഞ്ചാബിലെ ഖദൂര്‍ സാഹിബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: