തിരുവല്ല: കായംകുളം അമ്പലപ്പുഴ സംസ്ഥാനപാതകള്‍ സംഗമിക്കുന്ന പൊടിയാടി ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലാംപ് സ്ഥാപിച്ചു. മകരസംക്രമ സന്ധ്യയില്‍ നടന്ന ചടങ്ങില്‍ നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനില്‍കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഉപാധ്യക്ഷ ശ്രീദേവി സതീഷ്കുമാര്‍, മെമ്പര്‍മാരായ എ.കെ.രാജപ്പന്, റിന്സണ് തോമസ്, പി.ജി.നന്ദകുമാര്‍, സന്ധ്യാമോള്‍, അജിത, രാജശ്രീ ശ്രീകുമാര്‍, ബി.ജെ.പി ജില്ലാസെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം, സുനില്‍കുമാര്‍, രാജേഷ് കുമാര്‍, ഹരിഗോവിന്ദ്, സജീവ്, കൃഷ്ണകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പൊടിയാടി കരേഴത്ത് മാലില്‍ ഗോപകുമാറാണ് 2.9ലക്ഷം രൂപാ ചെലവഴിച്ച് ഹൈമാസ്റ്റ് ലാംപ് സ്പോണ്സര് ചെയ്തത്. പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന പൊടിയാടി ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലാംപ് സ്ഥാപിക്കുമെന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനമായിരുന്നു. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനില്‍ മിനി ഹൈമാസ്റ്റുകള്‍ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: