Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്നിക്കുഴി പാലത്തിലൂടെ നാട്ടുകാര്‍ വാഹനങ്ങള്‍ കടത്തിവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 08:42 pm IST
in Pathanamthitta

തിരുവല്ല: പന്നിക്കുഴി പഴയപാലത്തിന് സമീപമുള്ള ഗട്ടറില്‍വീണ് ഇന്നലയും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെട്ടതോടെ നിര്‍മ്മാണം പാതിവഴിയിലായ പുതിയ പാലത്തിലൂടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടു. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി എംസിറോഡിലേക്ക് ഇറക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം റോഡിന്റെ വീതി കുറഞ്ഞതും ഇവിടെ രൂപപ്പെട്ട അഗാതഗര്‍ത്തവും അപകടങ്ങള്‍ക്ക് ഇടയാക്കി. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ ഇറങ്ങി മറിഞ്ഞ് നിരവധി യാത്രകര്‍ക്ക് പരുക്കേറ്റിരുന്നു. കുഴിയില്‍ ഇറങ്ങി കരകയറാനുള്ള ചെറുവാഹനങ്ങളുടെ ബുദ്ധിമുട്ടുമൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു.

പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ ജോലിയാണ് ഇനിയും ബാക്കിനില്‍ക്കുകയാണ്. അപ്രോച്ച് റോഡുകളുടെ വശങ്ങളില്‍ കൈവരികള്‍ സ്ഥാപിക്കുന്ന ജോലി ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയ റോഡുമായി അപ്രോച്ച് റോഡിനെ ബന്ധിപ്പിക്കുന്ന ജോലികളും ബാക്കിയാണ്. 2014 സെപ്റ്റംബറില്‍ എട്ടുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന കരാറില്‍ കെഎസ്ടിപിയാണ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാലനിര്‍മ്മാണം നീണ്ടുപോയതോടെ എംസിറോഡില്‍ രൂപപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കെഎസ്ടിപി പദ്ധതിയിലാണ് പാലം നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിരുന്നത്.

പാലനിര്‍മ്മാണം പൂര്‍ത്തിയാക്കി ടാറിംഗ് നടത്തി വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയെങ്കിലും ഭാരവാഹനങ്ങള്‍ കയറിയിറങ്ങിയതോടെ റോഡ് ഇടിഞ്ഞ് താണതുമൂലം വീണ്ടും ഇതുവഴിയുള്ള വാഹവഗതാഗതം അധികൃതര്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അപ്രോച്ച് റോഡ് അടക്കമുള്ള നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ റോഡ് തുറന്ന് കൊടുക്കൂ എന്ന തീരുമാനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ അപകടങ്ങള്‍ പതിവായതോടെ ഇന്നലെ നാട്ടുകാരാണ് ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതത്തിനായി തുറന്നു കോടുത്തത്. പുതിയ പാലത്തിലൂടെ വാഹനങ്ങല്‍ ഓടിത്തുടങ്ങിയതോടെ എംസിറോഡില്‍ നിലനിന്നിരുന്ന ഗതാഗതക്കുരുക്ക് പരിപൂര്‍ണ്ണമായും ഇല്ലാതായിട്ടുണ്ട്.

വീതികുറഞ്ഞ എംസിറോഡും ഇടുങ്ങിയ പഴയപാലവും മൂലം എംസി റോഡില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂപപെട്ടിരുന്നു. ഇതുമൂലം ഇടിഞ്ഞില്ലം മുതല്‍ തിരുവല്ല നഗരം വരെ കുരുക്ക് വ്യപിക്കുവാന്‍ ഇടയാക്കിയിരുന്നു. പാലനിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടക്കിയെങ്കിലും ഇതൊന്നുന്നും വകവയ്‌ക്കുവാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. പാലം ഇതു വരെയും ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തതില്‍ എംഎല്‍എ കഴിഞ്ഞദിവസം ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദംനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ജില്ലാകളക്ടറും വിളിച്ചു ചേര്‍ത്ത അവലോകന യോഗങ്ങളില്‍ കെഎസ്ടി.പി അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പലകുറി അട്ടിമറിക്കപ്പെട്ടതായി നിവേദനത്തില്‍ ആരോപിപ്പിരുന്നു. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പഴയ റോഡ് വളരെ ഇടുങ്ങിയ സ്ഥിതിയിലായെന്നും ഇവിടെ ഉണ്ടാകുന്ന കിലോമീറ്ററുകള്‍ നീളുന്ന കുരുക്കില്‍ ആംബുലന്‍സുകള്‍ അടക്കും അകപ്പെടുന്നതായും നിവേദനത്തില്‍ എംല്‍എ ചൂണ്ടിക്കാട്ടി. പാലം എത്രയും വേഗം ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും അടിയന്തരമായി ഒറ്റവരി ഗതാഗതത്തിനുളള സംവിധാനം ഒരുക്കാന്‍ ഇടനടി അനുമതി നല്‍കണമെന്നും മാത്യു ടി തോമസ് എംഎല്‍എ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.

എംസി റോഡിലെ ഏറ്റവും ഇടുങ്ങിയ പാലങ്ങളില്‍ ഒന്നായ പന്നിക്കുഴി പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പ്രതിഷേധ സമരങ്ങളും മാര്‍ച്ചുകളും നടത്തിയതിനെ തുടര്‍ന്നായിരുന്നു പാലനിര്‍മ്മാണം ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.