Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെന്നീസിലും ഒത്തുകളി വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 08:44 pm IST
inSports

ലണ്ടന്‍: ക്രിക്കറ്റിന് പിന്നാലെ ടെന്നീസിലും കോഴ വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളിലാണ് വാതുവയ്‌പ് നടന്നിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. ബിബിസിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നു വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലും ഒത്തുകളി നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാതുവയ്‌പിലും കോഴയിലുമായി 16ഓളം ഗ്രാന്റ്സ്ലാം ജേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. ടെന്നീസ് അസോസിയേഷനിലെ വാതുവയ്‌പിനെ സംബന്ധിച്ച് 2007-ല്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ടില്‍ പേരുള്ളവരില്‍ 16 പേര്‍ അന്‍പതില്‍ താഴെ റാങ്കിലുള്ളവരുമാണ്.

റഷ്യയിലും ഇറ്റലിയിലുമാണ് വാതുവയ്‌പ് കൂടുതലായും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സിസിലി ഇതിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. വിംബിള്‍ഡണിലെ മൂന്ന് മത്സരങ്ങളില്‍ വാതുവയ്‌പിലൂടെ മത്സരവിജയം തീരുമാനിച്ചിട്ടുണ്ട്.2008ലെ റിപ്പോര്‍ട്ടില്‍ 28ഓളം കളിക്കാര്‍ക്ക് പങ്കുള്ളതായി ആരോപിച്ചിരുന്നുവെങ്കിലും തുടരന്വേഷണമുണ്ടായില്ലെന്ന് ബിബിസി പറയുന്നു. വാതുവയ്‌പുകാര്‍ കളിക്കാര്‍ക്ക് 50,000 ഡോളറില്‍ കൂടുതല്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിനു ഡോളറാണ് ഇതിനായി ഒഴുകിയതെന്നുംബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വാതുവെയ്‌പ് സംബന്ധിച്ച് നിരീക്ഷണം നടത്തുന്ന യൂറോപ്യന്‍ സ്‌പോര്‍ട്‌സ് സെക്യൂരിറ്റി അസോസിയേഷന്‍ 50ഓളം സംശയകരമായ മത്സരങ്ങളെപ്പറ്റി ടെന്നീസ് ഇന്റഗ്രിറ്റി യൂണിയനെ ധരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം കളിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിബിസിയോ ബസ്ഫീഡോ തയ്യാറാക്കിയിട്ടില്ല. 2007 ഓഗസ്റ്റില്‍ റഷ്യന്‍ താരം നിക്കോളായ് ഡാവിഡെങ്കോയും അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ അര്‍ഗ്വെല്ലോയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

വാതുവയ്‌പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നുണ്ട്. സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിച്ച അന്നുതന്നെയാണ് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കാവുന്ന വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ ടെന്നീസ് അധികൃതര്‍ നിഷേധിച്ചു.

വാതുവെപ്പ് ചെറിയ തോതിലെന്ന്

ക്രിസ് കെര്‍മോഡെ

മെല്‍ബണ്‍: ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്നും എന്നാല്‍ ഇത് വളരെ ചെറിയ തോതിലാണെന്നും എടിപി പ്രസിഡന്റ് ക്രിസ് കര്‍മോഡെ പറഞ്ഞു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെര്‍മോഡെ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ വാതുവെപ്പിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം കെര്‍മോഡെ നിഷേധിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ടെന്നിസ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോക ടെന്നിസിനെ ഉലച്ച വാതുവെപ്പ് സംഭവത്തില്‍ പ്രതികരിച്ചത്.

ടെന്നിസ് ഇന്റഗ്രിറ്റി ഏജന്‍സിക്ക് പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങളെല്ലാം വസ്തുതകളല്ലെന്നും കെര്‍മോഡെ പറഞ്ഞു. വിവരങ്ങള്‍ക്ക് തെളിവ് ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാനും അവ പുറത്തുവിടാനും സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒത്തുകളിക്കാര്‍ സമീപിച്ചെന്ന്

ദ്യോക്കോവിച്ച്

മെല്‍ബണ്‍: ടെന്നീസിലെ ഒത്തുകളിയെ സംബന്ധിച്ച് നൊവാക് ദ്യോക്കോവിച്ചിന്റെ വെളിപ്പെടുത്തല്‍. ടെന്നീസിലും ഒത്തുകളി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോ തന്നെയും ഒത്തുകളിക്കാര്‍ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയത്. 2007-ല്‍ റഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് സംഭവം. മത്സരത്തില്‍ ഒത്തുകളിച്ചാല്‍ രണ്ട് ലക്ഷം ഡോളര്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒത്തുകളിക്കില്ലെന്നു തറപ്പിച്ചു പറഞ്ഞതോടെ ഒത്തുകളിക്കാര്‍ പിന്‍വാങ്ങിയെന്നു ദ്യോക്കോവിച്ച് വെളിപ്പെടുത്തി. എങ്കിലും ലോക ടെന്നീസ് കളിക്കാര്‍ക്കിടയില്‍ ഒത്തുകളി വ്യാപകമെല്ലെന്നും ദ്യോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.