Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സയ്യദ് മുഷ്താഖ് അലി ട്രോഫി: ബറോഡ-യുപി ഫൈനല്‍ വിദര്‍ഭയെ പരാജയപ്പെടുത്തിയിട്ടും കേരളം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 08:37 pm IST
inSports

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം വിദര്‍ഭയെ രണ്ട് വിക്കറ്റിന് കഷ്ടിച്ച് തോല്‍പ്പിച്ചു. എങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാതെ കേരളം പുറത്താവുകയും ചെയ്തു. അതേസമയം നിര്‍ണായക മത്സരത്തില്‍ മുംബൈയെ കീഴടക്കിയ ബറോഡ ഫൈനലില്‍ പ്രവേശിച്ചു. കേരളം, ബറോഡ, മുംബൈ ടീമുകള്‍ക്ക് എട്ട് പോയിന്റ് ലഭിച്ചെങ്കിലും മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബറോഡ കലാശക്കൡക്ക് യോഗ്യത നേടിയത്.

ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയെ 105 റണ്‍സിന് എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 18.4 ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 109 റണ്‍സെടുത്താണ് വിജയം നേടിയത്. മികച്ച റണ്‍നിരക്കിലുള്ള വിജയം ലക്ഷ്യമിട്ട് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ് കേരളത്തിന്റെ താരങ്ങള്‍ കൂടാരം കയറിയത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളം മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ബറോഡ നിരയില്‍ 25 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഉര്‍വേഷ് പട്ടേലാണ് ടോപ്‌സ്‌കോറര്‍. ഫയസ് ഫസലും ഗണേഷ് സതീഷും (ഇരുവരും 18 റണ്‍സ്) ആണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാല് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് പിഴുത നിയാസ് നിസാറും നാലോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മനു കൃഷ്ണനും 21 റണ്‍സിന് രണ്ടെണ്ണം വീഴ്‌ത്തിയ ഫാബിദ് അഹമ്മദും ചേര്‍ന്ന് വിദര്‍ഭയെ വരിഞ്ഞുകെട്ടിയതോടെ 19.3 ഓവറില്‍ 105 റണ്‍സില്‍ അവസാനിച്ചു. സന്ദീപ് വാര്യരും പ്രശാന്ത് പരമേശ്വരനും ഓരോ വിക്കറ്റും നേടി.

കുറഞ്ഞ സ്‌കോര്‍ പിന്തുടരാനിറങ്ങിയ കേരളത്തിന് പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസണെ (0) ആദ്യ ഓവറിലെ അവസാന പന്തില്‍ നഷ്ടമായി. പിന്നീട് നിഖിലേഷ് സുരേന്ദ്രനും (19 പന്തില്‍ 21) രോഹന്‍ പ്രേമും (34 പന്തില്‍ 34) ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാല്‍ സ്‌കോര്‍ 32 റണ്‍സിലെത്തിയപ്പോള്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് നിഖിലേഷ് പുറത്തായി. തുടര്‍ന്നെത്തിയ ജഗദീഷ് 15 റണ്‍സെടുത്ത് മടങ്ങിയതോടെ കേരളം മൂന്നിന് 61 എന്ന നിലയിലായി.

പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (3), റൈഫി വിന്‍സന്റ് ഗോമസ് (8), ഫാബിദ് അഹ്മദ് (1) എന്നിവര്‍ തുടര്‍ച്ചയായി പവലിയനിലേക്ക് മടങ്ങിയതോടെ കേരളം 6ന് 84 എന്ന നിലയിലായി. പിന്നീട് സ്‌കോര്‍ 100-ല്‍ എത്തിയപ്പോള്‍ 34 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത രോഹന്‍ പ്രേമും കൂടാരം കയറി. സ്‌കോര്‍ 103-ല്‍ നില്‍ക്കേ 13 റണ്‍സെടുത്ത പ്രശാന്ത് പരമേശ്വരനും മടങ്ങിയെങ്കലും പുറത്താകാതെ എട്ട് റണ്‍സ് നേടിയ മനുകൃഷ്ണന്‍ റണ്ണൊന്നുമെടുക്കാതിരുന്ന നിയാസ് നിസാറിനെ കൂട്ടുപിടിച്ച് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. വിദര്‍ഭക്ക് വേണ്ടി അക്ഷയ് വാഖ്‌റെ 26 റണ്‍സിന് മൂന്നും രവികുമാര്‍ താക്കൂര്‍ രണ്ടും വിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.