ഖുല്‍ന: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും ബംഗ്ലാദേശിന് ജയം. 42 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാലു മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്തി. സാബിര്‍ റഹ്മാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് (43 നോട്ടൗട്ട്, മൂന്നു വിക്കറ്റ്) ബംഗ്ല ജയം അനായാസമാക്കിയത്. സ്‌കോര്‍: ബംഗ്ലാദേശ് – 167/3 (20), സിംബാബ്‌വെ – 125/8 (20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ സാബിര്‍ റഹ്മാന്റെയും സൗമ്യ സര്‍ക്കാരിന്റെയും (43) പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. ഷാകിബ് അല്‍ ഹസന്‍ (27 നോട്ടൗട്ട്), മുഷ്ഫിഖര്‍ റഹിം (24), തമീം ഇഖ്ബാല്‍ (23) എന്നിവരും സംഭാവന നല്‍കി.
ടൗരൈ മുസര്‍ബാനി, വെല്ലിങ്ടണ്‍ മസ്‌കാഡ, ഗ്രെയിം ക്രമെര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മറുപടിയില്‍ നായകന്‍ ഹാമില്‍ട്ടണ്‍ മസ്‌കാഡ (30), മാല്‍ക്കം വാല്ലര്‍ (29), വുസി സിബന്ദ (21) എന്നിവര്‍ക്കു മാത്രമാണ് ബംഗ്ല ബൗളിങ്ങിനെ ചെറുക്കാനായത്. 2.1 ഓവറില്‍ 11 റണ്‍ വഴങ്ങി സാബിര്‍ മൂന്നു വിക്കറ്റെടുത്തത്. മുസ്താഫിസുര്‍ റഹ്മാന്‍ രണ്ടും, ഷുവഗത ഹോം, അല്‍ അമീന്‍ ഹുസൈന്‍ മഷറഫെ മൊര്‍താസ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
















