റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ നെപ്പോളി ഒന്നാമത് തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ സസ്സൗലോയെ 3-1ന് കീഴടക്കിയാണ് നെപ്പോളിയുടെ കുതിപ്പ്.
അതേസമയം, അറ്റ്‌ലാന്റയോട് സമനില വഴങ്ങിയത് ഇന്റര്‍ മിലാന് തിരിച്ചടിയായി (1-1). 20 കളികളില്‍ 44 പോയിന്റുമായി നെപ്പോളി ലീഗില്‍ മുന്നില്‍.
















