കാശിമഠാധിപതിയായി സ്ഥാനാരോഹണം നടത്തിയ ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ രാജ്യത്തെ വിവിധദേശങ്ങളില്‍ കാശിമഠശാഖകള്‍ സ്ഥാപിച്ചു. 1960-ല്‍ ബാഗമണ്ഡല്‍ കാശിമഠം സ്ഥാപിച്ച് തുടങ്ങിയ ശാഖാവിപുലീകരണം 2015-ല്‍ തിരുപ്പതിയിലെത്തിനില്‍ക്കുകയാണ്.
സുധീന്ദ്രതീര്‍ത്ഥസ്വാമി ഹസ്തങ്ങളാലും അനുഗ്രഹത്താലും, മാര്‍ഗ്ഗദര്‍ശനത്താലും സ്ഥാപിച്ച കാശിമഠങ്ങള്‍ ഇവയാണ്. (ബ്രാക്കറ്റില്‍ സ്ഥാപിച്ച വര്‍ഷം).
കര്‍ണാടകയിലെ ബാഗമണ്ഡല്‍ (1960), സൂരത്ത്കല്‍ (1968), ഗോവയിലെ പോണ്ട (1972), മംഗലാപുരം കൊഞ്ചാടി (1980), ആന്ധ്രയിലെ തിരുമല (1985), കേരളത്തിലെ കോഴിക്കോട് (1985), ബാംഗ്ലൂര്‍ (1986), ഹരിദ്വാര്‍ വ്യാസാശ്രമം (1988), ഉത്തര്‍പ്രദേശ് നാസിക്ക് (1994), അമ്പലമേട് (1995), ചെന്നൈ (1994), ഖേദ് (1995), കല്പി (വ്യാസജന്മസ്ഥാനം) (1998), തിരുപ്പതി (2015).
















