ആലപ്പുഴ: കായല്‍ ടൂറിസം മേഖലയില്‍ അനധികൃത ഇടനിലക്കാരുടെ അക്രമവും ഭീഷണിയും പതിവാകുന്നു.
അനധികൃത ഗൈഡുകളും ഏജന്റുമാരും വിനോദ സഞ്ചാരികളെ ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതിനും പുറമേയാണ് ബോട്ടുടമകള്‍ക്കു പോലും സുരക്ഷിതത്വമില്ലാതായിരിക്കുന്നത്. ഇന്നലെ നോക്കുകൂലി കൊടുത്തില്ലെന്ന കാരണത്താല്‍ ഹൗസ്ബോട്ടുടമയുടെ മുഖം കരിങ്കല്ലിന് ഇടിച്ച് പരിക്കേല്‍പ്പിച്ചു. മഡോണ ബോട്ടുടമ ജോയിയാണ് അക്രമത്തിനിരയായത്.
ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്കി. ഈ മേഖലയില്‍ അംഗീകാരമില്ലാത്തതും ലഹരി മാഫിയകളുടെ ഏജന്റുമാരുമായ ഇടനിലക്കാര്‍ വിനോദ സഞ്ചാരികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വന്‍തുകയ്ക്ക് ബോട്ടുയാത്രകള്‍ ഉറപ്പിച്ച് പിഴിയുകയാണ്. ബോട്ടുടമകളെ അവര്‍ പറയുന്ന നിരക്കില്‍ ബോട്ടോടിക്കാന്‍ നിര്‍ബന്ധിക്കുകയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമാണ്.
ഇന്നലെ നടന്ന അക്രമത്തില്‍ ഹൗസ്ബോട്ട് ഓണേഴ്സ് സമിതി പ്രതിഷേധിച്ചു. സമിതിയുടെ നേതൃത്വത്തില്‍ ബോട്ടുടമകള്‍ പ്രതിഷേധ പ്രകടവും യോഗവും നടത്തി. പ്രസിഡന്റ് എ. അനസ് അദ്ധ്യക്ഷത വഹിച്ചു. ഒ. അഷറഫ്, കെ. എക്സ്. ജോപ്പന്, പി. ജെ. കുര്യന്, എം. ജെ. ലൈജു, ബഷീര്‍, വി. ആര്. വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: