മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 296 റണ്‍സ് വിജയലക്ഷ്യം. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. 117 പന്തില്‍ 117 റണ്‍സെടുത്ത വിരാട് കൊഹ്ലിയും 91 പന്തില്‍ 68 റണ്‍സെടുത്ത ശീഖര്‍ ധവാനും 55 പന്തില്‍ 50 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ഏകദിനത്തിലെ ഇരുപത്തിനാലാം സെഞ്ചുറി കുറിച്ച കൊഹ്ലി അതിവേഗം 7000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: