Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 07:40 pm IST
in Samskriti

വസുദേവോ മഹാഭാഗ: കഥം പുത്രമവാപ്തവാന്‍

പ്രസേന: കുത്ര കൃഷ്‌ണേന ഭ്രമതാ-അന്വേഷിത: കഥം

വിധീനാ കേന കസ്മാച്ച ദേവീഭാഗവതം ശ്രുതം

വസുദേവേന സുമതേ വദ സൂത്ര കഥാമീമാം

ഋഷിമാര്‍ പറഞ്ഞു: കൃഷ്ണന്‍ പ്രസേനനെ തേടിനടന്നതും വസുദേവര്‍ക്ക് മകനെ തിരികെ കിട്ടിയതുമായ കഥകള്‍ പറഞ്ഞാലും. ആരാണ്, എങ്ങിനെയാണ് വസുദേവര്‍ക്ക് ഈ പുരാണം പറഞ്ഞുകൊടുത്തത്?

സൂതന്‍ പറഞ്ഞു: അക്കാലത്ത് സത്രാജിത്ത് എന്നൊരു രാജാവ് സൂര്യോപാസകനായി വാണിരുന്നു. ഭക്തനില്‍ സംപ്രീതനായി സൂര്യഭഗവാന്‍ രാജാവിന് സ്യമന്തകം എന്നുപേരായ ഒരു മണിരത്‌നം നല്‍കി. സത്രാജിത്ത് മണിയും കഴുത്തില്‍ കെട്ടിയാണ് നടപ്പ്. സൂര്യതേജസ്സാണ് ആ മണിക്കുള്ളത്. മാത്രമോ, സര്‍വൈശ്വര്യങ്ങളും നല്‍കുന്ന ആ മണിയിരിക്കുന്നിടത്തു ദിവസവും എട്ടുഭാരം സ്വര്‍ണ്ണം താനേ വന്നുചേരുകയും ചെയ്യും.

സത്രാജിത്തിന്റെ കഴുത്തില്‍ സ്യമന്തകം കണ്ടമ്പരന്ന ജനങ്ങള്‍ ആ ദിവ്യരത്‌നത്തിന്റെ കാര്യം കൃഷ്ണനോടു പറഞ്ഞു. ചര്‍ച്ചക്കായി അദ്ദേഹം സഭയില്‍ വന്നപ്പോള്‍ കൃഷ്ണന്‍ അയാളെയൊന്നു കളിയാക്കുകയും ചെയ്തു. ‘അതാ സൂര്യന്‍ വരുന്നു… അല്ലല്ല, അത് സൂര്യന്‍ നല്‍കിയ മണിരത്‌നം മാത്രമാണ്!’എന്നിട്ടൊരു ചിരിയും ചിരിച്ചു.

ഒരുനാള്‍ ഈ പ്രഭാപൂരിതമായ മണിയും കഴുത്തിലിട്ട് സത്രാജിത്തിന്റെ അനുജനായ പ്രസേനന്‍ നായാട്ടിനായി കുതിരപ്പുറത്തു കാട്ടിലേയ്‌ക്ക് തിരിച്ചു. കാട്ടിലൊരു സിംഹം രാജാവിനെയും ആശ്വത്തെയും കൊന്ന് ആ മണിയും കടിച്ചു കൊണ്ടുപോയി. അക്കാട്ടില്‍ കഴിഞ്ഞിരുന്ന വാനരശ്രേഷ്ഠനായ ജാംബവാന്‍ സിംഹത്തെക്കൊന്നു രത്‌നം കൈക്കലാക്കി തന്റെ ഗുഹയില്‍ച്ചെന്ന് മകന് കളിക്കാന്‍ കൊടുത്തു.

നാട്ടില്‍ തന്റെ അനുജനെ ദിവ്യമണി കൈക്കലാക്കാനായി ആരെങ്കിലും കൊന്നുകാണും എന്ന് സത്രാജിത്ത് ഭയന്നു. കൃഷ്ണന് സ്യമന്തകത്തില്‍ പണ്ടേയൊരു നോട്ടമുണ്ടായിരുന്നുവെന്നും പ്രസേനനെ കൊന്നത് കൃഷ്ണനാണെന്നും പെട്ടെന്നൊരു കിംവദന്തി നാട്ടില്‍പ്പരന്നു. കൃഷ്ണന് നാണക്കേടായി. തന്റെ പരിവാരത്തെയും കൂട്ടി പ്രസേനനെത്തേടി അദ്ദേഹം കാട്ടിലേയ്‌ക്ക് കയറി. കാട്ടില്‍ സിംഹം കൊന്നിട്ട പ്രസേനന്റെ മൃതദേഹം കാണ്‍കയാല്‍ ചോരപ്പാടു കണ്ട് നടന്ന് അദ്ദേഹം ഒടുവില്‍ ജാംബവാന്റെ ഗുഹയുടെ വാതില്‍ക്കല്‍ച്ചെന്നു. കൂടെയുള്ളവരോടു കാത്തുനില്‍ക്കാന്‍ പറഞ്ഞു കൃഷ്ണന്‍ ഗുഹയ്‌ക്കകത്ത് കയറി. ഒരു കുട്ടിക്കുരങ്ങന്‍ രത്‌നം കൊണ്ട് കളിക്കുന്നു! അത് അവനില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സാക്ഷാല്‍ ജാംബവാന്‍ ഗുഹയുടെ ഉള്ളറയില്‍ നിന്നും പുറത്തുവന്നു.

പിന്നെയവിടെ അവര്‍ തമ്മില്‍ ഇരുപത്തിയേഴു ദിവസം നീണ്ട മല്ലയുദ്ധമായിരുന്നു. ആരെയും പുറത്തു കാണാഞ്ഞു കൃഷ്ണന്‍ ഗുഹയ്‌ക്കുള്ളില്‍പ്പെട്ടു മരിച്ചു എന്ന് കരുതി പന്ത്രണ്ടുദിനം കഴിഞ്ഞപ്പോള്‍ കൃഷ്ണന്റെ പരിവാരങ്ങള്‍ നാട്ടിലേയ്‌ക്ക് തിരിച്ചുപോയി. കൊട്ടാരം ദുഃഖപൂരിതമായി. വസുദേവര്‍ വല്ലാതെ സങ്കടപ്പെട്ടു.

അപ്പോള്‍ നാരദന്‍ അവിടെയെത്തി രാജാവിന്റെ ദുഃഖകാരണം അന്വേഷിച്ചു. പ്രസേനന്റെ കഥയും ഗുഹയില്‍ കൃഷ്ണന്‍ കയറിയതുമെല്ലാം രാജാവ് നാരദനോട് പറഞ്ഞു. ‘ഇത്രനാളായിട്ടും എന്റെമകന്‍ മടങ്ങി വന്നിട്ടില്ല. എങ്ങിനെയാണ് ഇനി ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കുക?’

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.