ബാലി സുഗ്രീവയുദ്ധം എഴുത്തച്ഛന് പ്രാസങ്ങളും അലങ്കാരങ്ങളും പ്രയോഗിച്ച് നന്നായി വര്‍ണിക്കുന്നു. എന്നിട്ട് പറയുന്നു- കാലനും കാലകാലന്‍ താനുമുള്ള പോര് ബാലി സുഗ്രീവ യുദ്ധത്തിനൊപ്പം ദൃഢം എന്ന് യമനും ശിവനും തമ്മിലുള്ള യുദ്ധംപോലെ, രണ്ടു സമുദ്രങ്ങള്‍ തമ്മിലേറ്റുമുട്ടിയതുപോലെ ഒടുവില്‍ സുഗ്രീവന് തളര്‍ന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ ഒരു മരത്തിനു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ബാലിയുടെ വക്ഷസ്സിലേക്ക് ശ്രീരാമന് അമ്പുതൊടുത്തു. ഭൂമി വിറച്ചു. അലറിവിളിച്ചുകൊണ്ട് ബാലി നിലത്തുവീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: