മാഡ്രിഡ്: സ്പാനിഷ് ലീഗ് കപ്പ് കോപ്പ ഡെല്‍ റേയില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡ്, വലന്‍സിയ ടീമുകളും ക്വാര്‍ട്ടറില്‍.
രണ്ടാം പാദത്തില്‍ റയോ വയ്യക്കാനോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റികോ മാഡ്രിഡ് അവസാന എട്ടിലേക്ക് കുതിച്ചത്. ആദ്യ പാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.
ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിക വിജയമാണ് അത്‌ലറ്റികോ നേടിയത്. അത്‌ലറ്റികോക്ക് വേണ്ടി സൂപ്പര്‍താരം അന്റോണിയോ ഗ്രിസ്മാന്‍ ഇരട്ട ഗോളുകള്‍ നേടി. 80, 90 മിനിറ്റുകളിലായിരുന്നു ഗ്രിസ്മാന്റെ ഗോളുകള്‍.
കളിയുടെ 40-ാം മിനിറ്റില്‍ അത്‌ലറ്റികോയുടെ അര്‍ജന്റീനന്‍ യുവതാരം ഏയ്ഞ്ചല്‍ കോറിയ വിജയികളുടെ ആദ്യ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഗ്രാനഡ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് വലന്‍സിയ അവസാന എട്ടില്‍ ഇടംപിടിച്ചത്.
ആദ്യപാദത്തില്‍ 4-0ന്റെ വിജയം നേടിയ വലന്‍സിയ ഇരുപാദങ്ങളിലുമായി 7-0ന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
















