ആലുവ: പതിനഞ്ചാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂര്‍ തലോര്‍ ദീപ്തി എച്ച്എസ്എസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജി.വി. രാജ തോല്‍പ്പിച്ചു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 47-ാം മിനിറ്റില്‍ മിഥുനും 60-ാം മിനിറ്റില്‍ കെ. അഖില്‍ ദാസുമാണ് വിജയികളുടെ ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജി.വി. രാജ തിരുവനന്തപുരം കോഴിക്കോട് സാമൂതിരി എച്ച്എസ്എസുമായി ഏറ്റുമുട്ടും.
















