കൊച്ചി: ഒഡീഷയില്‍ നാളെ തുടങ്ങുന്ന സബ്ജൂനിയര്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോടിന്റെ കെ. മാനസയാണ് ക്യാപ്റ്റന്‍. 20 അംഗ ടീമില്‍ 17 പേരും കോഴിക്കോട് നിന്നുള്ളവരാണ്.
ടീം: അകന്യ. കെ., കീര്‍ത്തന, സഞ്ജിത എസ്., ദിയ കെ., അനാമിക. ഡി., ഭാഗ്യശ്രീ വി., മേഘ. ടി., അഭിരാമി. ഒ.ആര്‍, മാളവിക. ടി.എം., അമയ ഗിരീഷ്. കെ.പി, അജന്യ. കെ., അര്‍ച്ചന. ആര്‍., വിസ്മയരാജ്. പി. ടെറി മറിയ സോസയാണ് പരിശീലക. ഡേവിസ് പി.എഫ് മാനേജര്‍.
ഫെബ്രുവരി രണ്ടു വരെയാണ് ചാമ്പ്യന്‍ഷിപ്പ്. മിസോറമാണ് നിലവിലെ ജേതാക്കള്‍. ഗ്രൂപ്പ് ബിയില്‍ ഗുജറാത്തിനും ഒഡീഷക്കുമൊപ്പമാണ് കേരളം.
ആദ്യ മത്സരത്തില്‍ 17ന് കേരളം ഗുജറാത്തിനെയും 21ന് ഒഡീഷയെയും നേരിടും.
















