ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റും ചവയ്‌ക്കുന്ന തരം പുകയിലകളും( ഗുഡ്ക,പാന്‍ മസാല) വിറ്റാല്‍ ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന നിയമം ഇന്നലെ പ്രാബല്യത്തിലായി. പാര്‍ലമെന്റ് കഴിഞ്ഞ മാസം പാസാക്കിയ ജുവനൈല്‍ ജസ്റ്റിസ്( കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) നിയമത്തിലാണ് ഈ വ്യവസ്ഥകള്‍.
കൊടുംക്രൂരത ചെയ്യുന്ന 16നും 18 വയസിനും ഇടയ്‌ക്കുള്ളവര്‍ക്കും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ദല്‍ഹി കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ടാണ് രൂപീകരിച്ചത്.
പുകവലിയും പുകയില ചവയ്‌ക്കലുമുണ്ടാക്കുന്ന രോഗങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു കടുത്ത നിയമം.
18വയസിനു താഴെയുള്ളവര്‍ക്ക് സിഗരറ്റ്, ബീഡി, പാന്‍ മസാല, ഗുഡ്ക തുടങ്ങി പുകയില അടങ്ങിയ എന്തു വിറ്റാലും കടുത്ത ശിക്ഷയാകും ലഭിക്കുക. നിലവില്‍ നിയമമുണ്ടെങ്കിലും പിടിച്ചാല്‍ മൂന്നു മാസം തടവും 200 രൂപ പിഴയുമേയുള്ളൂ.
















