കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1917290 വോട്ടര്‍മാര്‍. ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം പുറത്തിറക്കിയ അന്തിമപട്ടികയിലാണ് ഈ കണക്ക്. 890841 പുരുഷ വോട്ടര്‍മാരും 1026449 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇതില്‍ 3720 എണ്ണം പ്രവാസി വോട്ടര്‍മാരാണ്. പ്രവാസി വോട്ടില്‍ 3582 പുരുഷ വോട്ടര്‍മാരും 138 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. 79431 പേര് പുതിയ വോട്ടര്‍മാരാണ്. 18 മുതല്‍ 19 വയസുവരെയുള്ള 29335 പേരും 20 മുതല്‍ 29 വയസുവരെയുള്ള 17277 വോട്ടര്‍മാരും 30 വയസിന് മുകളിലുള്ള 32819 പേരുമാണ് പുതുതായി വോട്ടര്‍മാരായത്.
193916 വോട്ടര്‍മാരുള്ള തളിപ്പറമ്പ് നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 185557 വോട്ടര്‍മാരുള്ള ഇരിക്കൂറാണ് തൊട്ടുപിന്നില്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 172218 പേരും കല്യാശ്ശേരി മണ്ഡലത്തില്‍ 174637 പേരും അഴീക്കോട് മണ്ഡലത്തില്‍ 167830 പേരും കണ്ണൂര്‍ മണ്ഡലത്തില്‍ 159751 പേരും ധര്‍മ്മടം മണ്ഡലത്തില്‍ 179416 പേരും തലശ്ശേരി മണ്ഡലത്തില്‍ 164152 പേരും കൂത്തുപറമ്പ് മണ്ഡലത്തില്‍ 177784 പേരും മട്ടന്നൂര്‍ മണ്ഡലത്തില്‍ 176572 പേരും പേരാവൂര്‍ മണ്ഡലത്തില്‍ 165457 പേരുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൂത്തുപറമ്പിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്- 852. ഇതില്‍ 838 പുരുഷന്മാരും 14 സ്ത്രീകളുമാണ്. പുതിയ വോട്ടര്‍മാര്‍ കൂടുതലുള്ളത് അഴീക്കോട് നിയോജകമണ്ഡലത്തിലാണ്. 8819 പുതിയ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇരിക്കൂറാണ് ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാരുള്ളത് – 91233. സ്ത്രീ വോട്ടര്‍മാരില്‍ 104539 പേരുള്ള തളിപ്പറമ്പാണ് മുന്നില്‍. 1629 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇരിക്കൂറാണ് ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷനുള്ളത് -168.
പ്രതികരിക്കാൻ ഇവിടെ എഴുതുക: