ആലപ്പുഴ: വീടുകള്‍ക്കുനേരെ കല്ലേറു നടത്തിയ സംഘത്തിലെ 16കാരന്‍ പിടിയില്‍. ആലപ്പുഴ പൂങ്കാവ് റെയില്‍വേക്രോസിനും തീര്‍ഥശേരിക്കും ഇടയിലുള്ള നിരവധി വീടുകള്‍ക്കുനേരെയാണ് സംഘം കല്ലെറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരിലൊരാളെ പിടികൂടിയത്.
തുടര്‍ന്നു നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസെത്തി 16കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ ഓടിരക്ഷപെട്ടു. അഞ്ചോളംപേരുണ്ടായിരുന്നതായി പറയുന്നു. ഇവര്‍ മയക്കുമരുന്നു ലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു.
പ്രദേശത്തു മയക്കുമരുന്നുസംഘം തമ്പടിക്കുന്നത് ഇപ്പോള്‍ പതിവായതായി നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ഇവിടെ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















