Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്യപ്പന്മാരുടെ ജീവനേക്കാള്‍ പരിഗണന ഖജനാവിന്റെ ആരോഗ്യത്തിന്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 08:45 pm IST
inTravel

ശബരിമല: ശബരിമലയി ല്‍ എത്തുന്ന അയ്യപ്പഭക്തരുടെ ജീവനേക്കാള്‍ അധികൃതര്‍ പരിഗണന നല്‍കുന്നത് ഖജനാവിന്റെ ആരോഗ്യത്തിനാണ്. മലകയറുന്നതിന് ഇടയില്‍ ശ്വാസതടസ്സമുണ്ടായി അയ്യപ്പന്മാ ര്‍ കുഴഞ്ഞുവീഴുന്നത് ഇ വിടെ നിത്യകാഴ്ചയാണ്. ശബരിമലയില്‍ ഹൃദയസ്തംഭനം മൂലം 34 തീര്‍ത്ഥാടകരാണ് കഴിഞ്ഞ ദിനങ്ങളില്‍ മരണപ്പെട്ടത്.

തത്സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു മരണത്തിലേറെയും. പമ്പയില്‍നിന്നുള്ള യാത്രയില്‍ ഒന്നര കിലോമീറ്റര്‍വരുന്ന നീലിമലയും 750മീറ്റര്‍ വരുന്ന അപ്പാച്ചിമേടും കയറുമ്പോള്‍ ഹൃദയാരോഗ്യം ഏറെ പരീക്ഷിക്കപ്പെടും. ബുദ്ധിമുട്ടിയാണ് ഭക്തരില്‍ ഭൂരിഭാഗവും മലചവിട്ടുന്നത്.

ഇവിടെ ക്ഷീണിതനായി തളര്‍ന്നുവീഴുമ്പോള്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഈ വഴിത്താരയില്‍ ആകെയുള്ളത് ഓക്‌സിജന്‍ പാര്‍ലറുകള്‍ മാത്രമാണ്.

ഒന്നുകില്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ പമ്പയിലെ ആശുപത്രിയിലോ രോഗിയെ എത്തിക്കുക മാത്രമാണ് രക്ഷാമാര്‍ഗ്ഗം. ഡോക്ടറും നഴ്‌സും അടക്കമുള്ള മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ഈ വഴിത്താരയില്‍ ആരംഭിക്കുമെന്ന് തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ ആരോഗ്യവകുപ്പ് മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വീമ്പിളക്കിയിരുന്നതുമാണ്.

എന്നാല്‍ തീര്‍ത്ഥാടനം തീരാറായിട്ടും നടപടിയായില്ല. ചികിത്സയുടെ തുടര്‍നടപടികള്‍ കണ്ടെത്തി വിവരം നല്‍കുന്ന ആത്യാധുനിക മെഷീന്‍ സ്ഥാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

മലകയറുന്നതിന് ഇടയില്‍ തളര്‍ന്നുവീഴുന്ന രോഗിയേയും കൊണ്ട് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാല്‍ ഇവിടുത്തെ സ്ഥിതി വളരെ ദുരിതപൂര്‍ണ്ണമാണ്. ഹൃദ്രോഗിയെ പ്രത്യേകമായി കിടത്തി ചികിത്സിക്കാന്‍ ഒരു ഐസിയുപോലും ഇവിടെയില്ല. പിന്നെയുള്ള ഏക ആശ്രയം സമീപത്തുള്ള സഹാസ് കാര്‍ഡിയാക് സെന്ററാണ്. ഇവിടെ ഐസിയു ഉണ്ട്. ഹൃദ്രോഗത്തിനുള്ള പ്രാഥമിക ചികിത്സ നല്‍കാനും കഴിയും. പക്ഷേ കൂടുതല്‍ പരിശോധനയോ തുടര്‍ചികിത്സയോ ആവശ്യമായി വന്നാല്‍ ഇതിനുള്ള സൗകര്യം ഇവിടെയുമില്ല. പിന്നെ പമ്പയിലേക്കും പത്തനംതിട്ടയിലേക്കും എന്തിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കുവരെ രോഗികളുമായി ആംബുലന്‍സുകള്‍ പായുന്ന കാഴ്ച ഈ തീര്‍ത്ഥാടന കാലത്തുതന്നെ കണ്ടതാണ്.

രോഗി തളര്‍ന്നുവീഴുന്ന സ്ഥലത്തുനിന്നും ഓക്‌സിജന്‍ പാര്‍ലറിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കുമുള്ള യാത്ര സ്ട്രച്ചറിലാണ്. ഈ സ്ട്രച്ചര്‍ സേവനത്തിനാകട്ടെ ദേവസ്വം ബോര്‍ഡിന്റെയോ സ ര്‍ക്കാരിന്റെയോ യാതൊരു സംഭാവനയുമില്ല. അഖിലഭാരത അയ്യപ്പ സേവാസംഘവും ശബരിമല അയ്യപ്പ സേവാ സമാജവുമാണ് ഈ രംഗത്ത് സേവനം അനുഷ്ഠിക്കുന്നത്. തോളിലേറ്റിയ സ്ട്രച്ചറിലുള്ള കുലുങ്ങി കുലുങ്ങിയുള്ള യാത്ര രോഗിയുടെ നില വീണ്ടും ഗുരുതരമാക്കും.

സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പമ്പയിലെ ആശുപത്രിയില്‍ കാത്‌ലാബ് സ്ഥാപിക്കണവുമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാരും ബോര്‍ഡും കണ്ണടയ്‌ക്കുകയാണ്.

പ്രതിദിനം ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന സന്നിധാനത്ത് വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അയ്യപ്പന്മാര്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. ഈ ആരോഗ്യകേന്ദ്രത്തിനാകട്ടെ ഇവിടെയെത്തുന്ന രോഗികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യമൊന്നുമില്ല. ആശുപത്രിയെന്ന് പേരുണ്ടെങ്കിലും സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.

തീര്‍ത്ഥാടകരുടെ തിരക്കേറുമ്പോള്‍ അധികമായി നിയമിക്കുന്ന മൂന്ന് പേരടക്കം 12 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ട് ഹൃദ്രോഗ വിദഗ്‌ദ്ധരുമുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അസൗകര്യം കണക്കിലെടുത്ത് ഇവരുടെ സേവനം സമീപത്തുള്ള സഹാസ് കാര്‍ഡയാക് സെന്ററിലാണ് ഉപയോഗപ്പെടുത്തുന്നത്.

പ്രതിദിനം ആയിരത്തി എണ്ണൂറോളം ആളുകളാണ് വിവിധ ചികിത്സകള്‍ക്കായി ഇവിടെ എത്തുന്നത്. ചികിത്സയൊരുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നുണ്ടെങ്കിലും ഇഠാവട്ടത്തില്‍ നട്ടംതിരിയുന്ന രോഗികളും ഡോക്ടറന്മാരും ഇവിടെ ഏറെ കഷ്ടപ്പാടുകളാണ് സഹിക്കേണ്ടിവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.