ഹിന്ദുമതത്തില്‍ മാത്രം കൈകടത്തുന്ന കോടതി എന്തുകൊണ്ട് മുസ്ലിം മതത്തില്‍ ഇടപെടുന്നില്ല? ഒരു കോടതി ഉത്തരവുകൊണ്ടോ സര്‍ക്കാര്‍ ഉത്തരവുകൊണ്ടോ ബ്രഹ്മചാരിയായ അയ്യപ്പന് ഇരിക്കുന്ന ശബരിമലയില്‍ ഒരുപ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് കയറുവാനാവുമോ? ഇല്ല എന്നതാണ് ഉത്തരം.
പല മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഓര്‍ക്കുക സ്ത്രീകള്‍ക്ക് തന്നെ പ്രവേശനം ഇല്ല. അവിടെ നാളെ പുരുഷന്മാരോടൊപ്പം നിസ്കരിക്കാന്‍ സ്ത്രീകള്‍ക്കും അനുവാദം കൊടുത്തു കൊണ്ട് കോടതിയോ സര്‍ക്കാരോ ഉത്തരവിടുമോ? അങ്ങനെ സ്ത്രീകള്‍ക്ക് പ്രവേശനം കൊടുക്കണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉത്തരവിടാന്‍ പറ്റുമോ? ഇല്ല. (ഓര്‍ക്കുക ശബരിമലയില്‍ സ്ത്രീകള്‍ ഇപ്പോഴും പോകുന്നുണ്ട്. ഒരു പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനമില്ലാത്തത്)
അതുപോലെതന്നെ കേരളത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍. പള്ളികളുടെ അധികാരികള്‍ പാതിരിമാരാണ്.…അവര്‍ എല്ലാവരും പുരുഷന്മാരുമാണ്. അവരാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. നാളെ മുതല്‍ സ്ത്രീകള്‍ പള്ളികളില്‍ പ്രാര്‍ത്ഥന നയിക്കട്ടെ, അവര്‍ കുര്‍ബാന അര്‍പ്പിക്കട്ടെ എന്ന് സര്‍ക്കാരോ കോടതിയോ പറയുമോ? ഇല്ല, കൂടാതെ സ്ത്രീകള്‍ക്കുകൂടി ക്രിസ്ത്യന്‍ പുരോഹിതകളായിത്തീരുവാനുള്ള അനുവാദം നല്‍കുമോ? പിന്നെയെങ്ങനെ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രം പറയാന്‍ പറ്റും?
കൃഷ്ണരാജ് വീനസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: