ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ലോഗോയില്‍നിന്ന് മുന്‍കാലില്‍ ഫുട്‌ബോളുമായി നില്‍ക്കുന്ന നീല സിംഹം ഒഴിവാകുന്നു. പ്രീമിയര്‍ ലീഗ് റീബ്രാന്‍ഡിങ്ങിന്റെ ഭാഗമായാണ് സിംഹത്തെ ഒഴിവാക്കുന്നത്. എന്നാല്‍, പുതിയ ലോഗോയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ലോഗോയിലെ മൂന്ന് സിംഹങ്ങളില്‍ നിന്നാണ് പ്രീമിയര്‍ ലീഗ് ലോഗോയിലെ സിംഹത്തിന്റെ വരവ്. ലോഗോ മാറ്റ വിവരം പുറത്തുവന്നതോടെ ആരാധകരില്‍ നിന്ന് ശക്തമായ പ്രതിഷേധവും ദുഃഖവും സോഷ്യല്‍ മീഡിയയിലൂടെ നിറയുന്നു. എന്നാല്‍, ഈ നീക്കത്തെ അനുകൂലിക്കുന്നവരും ഏറെയുണ്ട്.
അടുത്ത സീസണ്‍ മുതല്‍ ലീഗിന് ടൈറ്റില്‍ സ്‌പോണ്‍സറുമില്ല. 1993ല്‍ ലീഗ് പ്രീമിയര്‍ ലീഗെന്നു ചുവടുമാറ്റിയശേഷം ടൈറ്റില്‍ സ്‌പോണ്‍സറെ ഒഴിവാക്കുന്നത് ഇതാദ്യം.
















