ബ്യൂണസ്അയേഴ്‌സ്: അഞ്ചാംവട്ടവും ഫിഫയുടെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടി ചരിത്രം സൃഷ്ടിച്ചുവെങ്കിലും ലോകത്തെ എക്കാലത്തെയും മികച്ച താരമല്ല ലയണല്‍ മെസിയെന്ന് അര്‍ജന്റീനയുടെ മുന്‍ പരിശീലകന്‍ കാര്‍ലോസ് ബിലാര്‍ഡോ. 1986ല്‍ ഡീഗോ മാറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ലോകകപ്പു നേടുമ്പോള്‍ പരിശീലകനായിരുന്നു കാര്‍ലോസ് ബിലാര്‍ഡോ.
മെസി ബാലണ്‍ ദ്യോറിന് അര്‍ഹനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ഏറെ മുന്നിലാണ് താരം. നിലവില്‍ ലോകത്തെ മികച്ച കളിക്കാരനുമാണ്. എന്നാല്‍, ഇതുവരെ ഒരു ലോകകപ്പ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. അതത്ര എളുപ്പമുള്ള കാര്യമല്ലെന്നും ബിലാര്‍ഡോ പറഞ്ഞു.
















