ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബ് അറസ്റ്റില്‍. പോലീസുമായി വാക്കേറ്റവും കൈയേറ്റവും നടത്തിയ കുറ്റത്തിനാണ് പേസ് ബൗളറുടെ സഹോദരനെ അംറോഹ പോലീസ് അറസ്റ്റ് ചെയ്തത്.
ഹസീബിന്റെ നാട്ടുകാരനായ കശാപ്പുകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹസീബ് പോലീസിനെ സമീപിച്ചത്. വാക്കേറ്റത്തിനിടെ കൈയേറ്റമുണ്ടായി.
ഹസീബ് ഒരു പോലീസുകാരന്റെ യൂണീഫോം വലിച്ചു കീറുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
















