Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക് സൈന്യത്തെ അടിയറവു പറയിച്ച ജനറല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 12:42 am IST
in Vicharam

ഭാരതം പാക്കിസ്ഥാനെ നിലംപരിശാക്കിയ 1971-ലെ യുദ്ധം തന്ത്രംകൊണ്ടും ഗതിവേഗംകൊണ്ടും അതിശയിപ്പിക്കുന്ന യുദ്ധചരിത്രമാണിന്നും. 1967-ല്‍ ആറു ദിവസം നീണ്ട അറബ്-ഇസ്രയേല്‍ യുദ്ധത്തോട് ചില യുദ്ധചരിത്ര വിശകലനക്കാര്‍ താരതമ്യം ചെയ്യാറുണ്ട്. യുദ്ധം 13 ദിവസമായിരുന്നു. ആ യുദ്ധതന്ത്രത്തിന്റെയും പ്രയോഗത്തിന്റെയും തലച്ചോര്‍ മേജര്‍ ജനറല്‍ ജെ.ആര്‍.എഫ്. ജേക്കബായിരുന്നു. മുഴുവന്‍ പേര് ജാക് ഫ്രെഡറിക് റാല്‍ഫ് ജേക്കബ്. കൊല്‍ക്കത്തയില്‍ ജനിച്ച ജൂതനായ ഭാരതീയന്‍.

രണ്ടുനൂറ്റാണ്ടു മുമ്പ് ഭാരതത്തിലേക്ക് കുടിയേറിയ ബാഗ്ദാദില്‍നിന്നുള്ള ജൂതകുടുംബാംഗമായിരുന്നു ജാക്. ഇറാഖ്, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍ എന്നിവിങ്ങളില്‍ സ്വന്തം രാജ്യത്ത് ജീവന്‍ സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ്, പലായനം ചെയ്ത് ഭാരതത്തിലെത്തിയ ഒട്ടേറെ ജൂതരുണ്ട്. അവര്‍ കൊല്‍ക്കത്ത, മുംബൈ, റംഗൂണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഭയം തേടിയത്.

1923-ലായിരുന്ന ജാക് ജനിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് ഏറെയകലെ ഡാര്‍ജിലിങ്ങിലേക്ക് രക്ഷിതാക്കള്‍ ജാക് ജേക്കബിനെ പഠിക്കാനയച്ചു. ബ്രിട്ടീഷ് ബോര്‍ഡിങ് സ്‌കൂളിലായിരുന്നു തുടക്കം. 1941-ല്‍, 18-ാം വയസ്സില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരുടെ പട്ടികയില്‍ ജാക്കും കയറി. അച്ഛന്‍ കടുത്ത എതിര്‍പ്പിലായിരുന്നു. എന്നാല്‍, നാസികള്‍ ജൂതരോടു കാട്ടിയ ക്രൂരതകള്‍ക്കെതിരേ പോരാടാനായിരുന്നു കൊച്ചുജാക്കിന്റെ ലക്ഷ്യം. അങ്ങനെ സൈനികനായി, ദക്ഷിണേഷ്യയില്‍ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തിരിക്കെ, 1947-ല്‍ ഭാരത സ്വാതന്ത്ര്യത്തോടെ അദ്ദേഹം പുതിയ ഭാരത സൈന്യത്തില്‍ അംഗമായി ചേര്‍ന്നു. 37 വര്‍ഷത്തെ സേവനത്തിനുള്ളില്‍ ലഫ്റ്റനന്റ് ജനറല്‍ പദവിയിലെത്തി.

പാക്കിസ്ഥാനുമായി ഭാരതം നടത്തിയ 1971-ലെ യുദ്ധമാണ് ജനറല്‍ ജേക്കബിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമേറിയ ഘട്ടം. മതാടിസ്ഥാനത്തിലുള്ള ഭാരത വിഭജനത്തിനുശേഷം പാക്കിസ്ഥാന്‍ പടിഞ്ഞാറന്‍ കിഴക്കന്‍ ബംഗാളുമായി (പിന്നീട് പടിഞ്ഞാറന്‍ പാക്കിസ്ഥാനായി) തിരിഞ്ഞു. ബംഗാളിന്റെ ഹിന്ദുഭൂരിപക്ഷ പ്രദേശം ഭാരതത്തിനോടു ചേര്‍ന്നു. കിഴക്കന്‍ പാക്കിസ്ഥാന്‍ സാമ്പത്തികമായും രാഷ്‌ട്രീയമായും പാപ്പരായിരുന്നു. പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുമായിരുന്നു. അങ്ങനെ വിവിധ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കൊടുവില്‍ 1971-ല്‍ കിഴക്കന്‍ പാക്കിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചു.

അതിനു രണ്ടുവര്‍ഷം മുമ്പ് ഭാരതത്തിന്റെ ഇൗസ്‌റ്റേണ്‍ കമാന്‍ഡായി ജെ.എഫ്.ആര്‍. ജേക്കബിനെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയോഗിച്ചിരുന്നു. പാക്കിസ്ഥാന്റെ ഭാരതത്തിനെതിരേയുള്ള ആക്രമണത്തെ ഝടുതിയില്‍ത്തന്നെ  പ്രതിരോധിച്ചു തോല്‍പ്പിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തെ മറികടന്ന് ധാക്ക പിടിക്കാനായിരുന്നു ആസൂത്രണം. 13 ദിവസത്തിനുള്ളില്‍, കേന്ദ്ര കമാന്റില്‍നിന്നുള്ള മറ്റു മുതിര്‍ന്നവര്‍ക്ക് വിയോജിപ്പുണ്ടായിട്ടും, ജനറല്‍ ജേക്കബ് ധാക്കയില്‍ നേരിട്ടുപോയി, ഭാരത സൈന്യത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ ജനറല്‍ അമീര്‍ നിയാസിയെ നിരുപാധികം അടിയറവു പറയിച്ചു.

ഭാരതത്തിന്റെ ജനറല്‍ ജേക്കബ് പാക്കിസ്ഥാന്‍ ജനറല്‍ നിയാസിയോടു പറഞ്ഞു, മറുപടി നല്‍കാന്‍ താങ്കള്‍ക്കു ഞാന്‍ 30 മിനുട്ട് നല്‍കും. കീഴടങ്ങുന്നതായി പരസ്യമായി പ്രഖ്യാപിക്കണം. അതിനിടെ മൂന്നുതവണ ജനറല്‍ ജേക്കബ് ചോദിച്ചു- നിങ്ങളുടെ സൈന്യം നിരുപാധികം കീഴടങ്ങാന്‍ തയ്യാറാണോ, എങ്കില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും. മറുപടി നല്‍കാഞ്ഞപ്പോള്‍ താങ്കളുടെ മൗനം സമ്മതമാണെന്നു ഞാന്‍ വ്യാഖ്യാനിക്കാനാഗ്രഹിക്കുന്നു. പിറ്റേന്ന് 93,000 പാക്കിസ്ഥാന്‍ സൈനികര്‍ കൂട്ടമായി, ഒരു പൊതുചടങ്ങില്‍ കീഴടങ്ങി.

ആധുനിക സൈനിക ചരിത്രത്തില്‍ ഒരുപക്ഷേ ഇതായിരിക്കും അവസാനത്തെ സൈനിക അടിയറവു പറച്ചില്‍. ആ അടിയറവ് പുതിയൊരു രാജ്യത്തിന്റെ പിറവിക്കു കാരണമാകുകയായിരുന്നു; ബംഗ്ലാദേശിന്റെ.

വിരമിച്ചശേഷവും അദ്ദേഹം സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു. ബിജെപിയില്‍ എത്തിയ പ്രമുഖ സൈനികോദ്യോഗസ്ഥരില്‍ ആദ്യയാളെന്ന് ജെ.എഫ്.ആര്‍. ജേക്കബിനെ വിശേഷിപ്പിക്കാം. പാര്‍ട്ടിയുടെ ദേശീയ സമിതിയിലംഗമായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം ഗോവാ ഗവര്‍ണ്ണര്‍ ആയിരുന്നു.

ഗോവയില്‍ ഗവര്‍ണ്ണറായിരിക്കെ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ സംസ്ഥാനത്തിന്റെ പ്രകൃതി സംരക്ഷണത്തിന് ഏറെ സഹായകമായി. വനവും ജലവും ഭൂമിയും സംരക്ഷിക്കാന്‍ നിര്‍ണ്ണായക നിലപാടുകള്‍ അദ്ദേഹം കൈക്കൊണ്ടു. സംസ്ഥാനത്ത് ഇടയ്‌ക്കുണ്ടായ ഗവര്‍ണ്ണര്‍ഭരണകാലത്തായിരുന്നു ഈ നിര്‍ണ്ണായക തീരുമാനങ്ങള്‍. പിന്നീട് പഞ്ചാബ് ഗവര്‍ണ്ണറുമായി. അവിവാഹിതനായിരുന്ന അദ്ദേഹം ശിഷ്ടജീവിതം നയിച്ചത് ദല്‍ഹിയിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.