ആത്മീകം എന്നാല്‍ ഹൃദയ രംഗത്തില്‍ ആത്മരൂപത്തില്‍ ബന്ധിക്കാവുന്ന സര്‍വ്വവിധ ശുഭത്തെയും സ്ഥാപിച്ചുള്ള അറിവും പ്രവൃത്തികളുമത്രെ. തന്നത്താനറിഞ്ഞു താനായി സല്‍പ്രവൃത്തികള്‍ ചെയ്തിട്ട് തന്നെകൊണ്ടു താന്‍ തന്നെ അനുഭവിക്കുമ്പോള്‍ പരിപൂര്‍ണ്ണമായ ആത്മസുഖത്തില്‍ താന്‍ അടിസ്ഥാനപ്പെടുന്നു.
ഈ സ്ഥാനത്തു നിന്നു മാത്രമേ തനിക്കു വേണ്ടി നന്മ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതല്ലാതെ പോകുന്നതെല്ലാം താന്‍ അറിഞ്ഞിരിക്കേണ്ടതിനെ അറിഞ്ഞു പ്രവൃത്തികൊണ്ടു സ്വാധീനപ്പെടുത്താതെ അറിവും പ്രവൃത്തിയും സങ്കടമെന്നു സങ്കല്പിച്ചു തന്നത്താന്‍ എതിര്‍ത്തു തനിക്കു തന്നെ ശത്രുവായിത്തീരുന്നു. ഇങ്ങനെയുള്ളവന്‍ പക്ഷേ നന്മയെപ്പറ്റി അറിഞ്ഞാലും സല്‍പ്രവൃത്തി ഇല്ലാത്തതിനാല്‍ സര്‍വ്വത്ര നരകമായി കടന്നു കൂടുന്നു. തന്മൂലം നന്മ അറിഞ്ഞാലും തിന്മയത്രെ അനുഭവിക്കേണ്ടി വരുന്നത്.
















