പാറ്റ്‌ന: അശ്രദ്ധമായി വണ്ടി ഓടിച്ച ഇന്ത്യ അണ്ടര്‍-19 നായകന്‍ ഇഷ്ഹാന്‍ കിഷന്‍ പാറ്റ്‌ന പോലീസിന്റെ പിടിയില്‍. ഐസിസി അണ്ടര്‍-19 ലോകകപ്പ് 22ന് തുടങ്ങാനിരിക്കെയാണ് യുവ ക്രിക്കറ്റര്‍ പോലീസ് പിടിയിലകപ്പെട്ടത്. ഇഷ്ഹാന്‍ ഓടിച്ച പിതാവിന്റെ കാര്‍ അമിതവേഗത്തില്‍ എത്തി ഓട്ടോറിക്ഷയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഓട്ടോയിലെ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്നാണ് യുവതാരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പരാതിക്കാരും താരത്തിന്റെ ബന്ധുക്കളും ഒത്തുതീര്‍പ്പില്‍ എത്തിയതോടെ പോലീസ് കേസെടുത്തില്ല. അപകടം കണ്ടു ഓടിക്കൂടിയവര്‍ 17 വയസ്സുകാരന്‍ ഇഷ്ഹാനെയും പിതാവിനെയും മര്‍ദ്ദിച്ചതായും വാര്‍ത്തകളുണ്ട്.
















