രാജ്യത്തിനായ് വീരമൃത്യു വരിച്ചു നീ…
നാടിന്നഭിമാനമായി മാറി നീ…
ഉതിര്‍ന്നു വീണു നിന് രൂപമോരോ ഭാരത മനസ്സിലും
നനവുപടര്ന്നോരോ മിഴിക്കോണിലും
രാജ്യസ്നേഹമുണര്ന്നോരോ ഭാരത ഹൃദയത്തിലും
തീരാവേദനയായ് അലയടിച്ചു നിന്
വേര്പാടീ മലയാളക്കരയാകെ…
ത്യാഗത്താല്‍ നീ ജ്വലിപ്പിച്ചു…
ദേശസ്നേഹമോരോ ഭാരതീയന്റകതാരിലും
നാടിന്റെയഭിമാനമായ് നീ മാറിയപ്പോഴും
നക്ഷത്രക്കണ്ണുള്ള നിന് പൈതലും
കടലോളം സ്നേഹം നിനക്കായ്
കരുതിവെച്ച നിന് പ്രിയപത്നിയും
വിങ്ങുന്ന വേദനയായ് തെളിയുന്നുണ്ടോരോ ഭാരതമനസ്സിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: