Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്.പി സല്‍വീന്ദറിനെ ചോദ്യം ചെയ്തു; ഭാരതം ഇന്റര്‍പോളിന്റെ സഹായം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 02:47 am IST
in India

ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഭാരതം ഇന്‍ര്‍പോളിന്റെ സഹായം തേടി. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുന്നത്. ഇതിനായി ബ്ലാക് കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. ഭീകരരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും വെച്ച് ഇന്റര്‍പോള്‍ ഉടന്‍ തന്നെ നോട്ടീസ് പുറത്തിറക്കും.

പത്താന്‍കോട്ടിലെ സൈനികത്താവളത്തില്‍ നിന്നും ഒരു മൊബൈല്‍ ഫോണും എ.കെ 47 തോക്കിന്റെ വെടിയുണ്ടകളിടുന്ന ഭാഗവും ഒരു ബൈനോക്കുലറും അന്വേഷണ സംഘത്തിന് ഇന്നലെ തെരച്ചിലിനിടെ ലഭിച്ചിട്ടുണ്ട്. പത്തംഗ എന്‍ഐഎസംഘമാണ് പത്താന്‍കോട്ടില്‍ വിശദപരിശോധനകള്‍ നടത്തുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ സാക്ഷികളുടേയും മൊഴികള്‍ എന്‍ഐഎ സംഘം ഒരിക്കല്‍ കൂടി എടുത്തുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബ് എസ്.പി സല്‍വീന്ദര്‍സിങിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇയാളെ ഇന്നലെ ദല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സല്‍വീന്ദറിന്റയും കൂടെയുണ്ടായിരുന്നവരുടേയും മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് ഇയാളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കാന്‍ എന്‍ഐഎ അന്വേഷണ സംഘം തീരുമാനിച്ചത്. സല്‍വീന്ദറിന് അതിര്‍ത്തിയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്.

അതിനിടെ ഭാരത-പാക് വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 20 മിനുറ്റ് നീണ്ട ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ശക്തമായ നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്‌ക്ക് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ റദ്ദാക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ പാക്കിസ്ഥാന്റെ സമീപനത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഭാരത-പാക് വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചയെന്നാണ് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.