Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 07:38 pm IST
in Samskriti

പുത്രനില്ലാത്ത ദുഃഖത്തില്‍ കഴിഞ്ഞിരുന്ന ഹരിശ്ചന്ദ്ര രാജാവ് നാരദ മഹാമുനിയുടെ ഉപദേശപ്രകാരം വരുണനെ ശരണം പ്രാപിക്കുകയായിരുന്നു. അങ്ങ് എനിക്കൊരു പുത്രനെ ലഭിക്കാനായി അനുഗ്രഹിക്കണം. പുത്രനെ ഞാന്‍, യജ്ഞ പശുവാക്കി യാഗത്താല്‍ ആരാധിക്കാം. അധികം വൈകാതെതന്നെ പുത്രനുണ്ടായി രോഹിതന്‍ എന്നുപേരുമിട്ടു. പുത്രന്‍ ജനിച്ചതിനു പിന്നാലെ ഇനി എനിക്കുതന്ന വാക്കു പാലിക്കൂ- എന്നായിവരുണന്‍. ”ജനിച്ചു പത്തുനാള്‍ കഴിഞ്ഞേ കുട്ടി യജ്ഞത്തിന് ശുദ്ധമാകൂ” ഹരിശ്ചന്ദ്രന്‍ മറുപടി പറഞ്ഞു.

പത്തു ദിവസം പിന്നിട്ടപ്പോള്‍ ”ഇനി പല്ലു മുളയ്‌ക്കട്ടേ” എന്നായി രാജാവ്. ആ അവധി തീര്‍ന്നപ്പോള്‍ ”യജ്ഞ പശുവിന്റെ പല്ലുകൊഴിയട്ടേ” അതും പിന്നിട്ട് കുറച്ചായപ്പോള്‍  ”പോയ പല്ലിനു പകരം പുതിയ പല്ലു വരട്ടേ” വരുണന്‍ മടങ്ങിപ്പോന്നു.  ”ഇനി പുത്രന് യുദ്ധം ചെയ്യാറാവട്ടേ” പുത്രനോടുള്ള അമിത വാത്സല്യത്താല്‍ അവധികള്‍ വരുണനോടു നീട്ടിനീട്ടി പറഞ്ഞു. യൗവനാവസ്ഥയിലെത്തിയ മകന്‍, ഇടയ്‌ക്കിടെയുള്ള വരുണന്റെ വരവും പിതാവിന്റെ അവധി പറച്ചിലും എല്ലാം കൂടി കാണുന്നുണ്ടായിരുന്നു. ഇതു ശരിയല്ലെന്ന് അയാള്‍ തീര്‍ച്ചയാക്കി. എന്നു വേണമെങ്കിലും താന്‍ ഹോമിക്കപ്പെടാം  എന്നുമനസ്സിലാക്കി രോഹിതന്‍ വനത്തിലേക്ക് വില്ലുമായി കടന്നുകളഞ്ഞു.

വരുണന്‍ ഹരിശ്ചന്ദ്രനോട് കയര്‍ത്തു സംസാരിച്ചു ഒടുവില്‍ അത് ശാപം വരെയെത്തി. മഹാരാജാവ് മഹോദരം പിടിപെട്ട് കിടപ്പിലായി. അച്ഛന്‍ കിടപ്പിലായതറിഞ്ഞ് രോഹിതന്‍ വനത്തില്‍ നിന്നും ഇറങ്ങി. എന്നാല്‍ ഈ വരവിനെ ഇന്ദ്രന്‍ തടഞ്ഞു. തീര്‍ത്ഥാടനവും ക്ഷേത്രദര്‍ശനവും ആയി കുറച്ചുകാലം വീടുവിട്ടു നടക്കാന്‍ അദ്ദേഹം ഉപദേശിച്ചു. ഇത് ഒരു തവണയല്ല  പലതവണ രോഹിതന്റെ അടുത്ത് ഇന്ദ്രന്‍ വന്നുപറഞ്ഞിരുന്നു. ആറുവര്‍ഷം തീര്‍ത്ഥാടനത്തിനുശേഷമാണ് രോഹിതന്‍ കൊട്ടാരത്തില്‍ വന്നുചേര്‍ന്നത്. വരുന്ന വരവില്‍ ജീഗര്‍ത്തിന്റെ രണ്ടാമത്തെ പുത്രന്‍ ശുനപേശനെ രോഹിതന്‍ വിലയ്‌ക്കുവാങ്ങി കൂടെ കൂട്ടിയിരുന്നു.

അങ്ങനെ  ശുനപേശനെ യാഗപശുവാക്കി ഹരിശ്ചന്ദ്ര മഹാരാജന്‍ വരുണനെ യാഗത്താല്‍ ആരാധിച്ചു. ഹരിശ്ചന്ദ്രനെ പിടികൂടിയിരുന്ന മഹോദരം എന്നരോഗവും ശമിച്ചു. ആമഹത്തായ യാഗത്തില്‍ വിശ്വാമിത്രന്‍ഹോതാവും, ജമദഗ്നി അധ്വര്യുവും  വസിഷ്ഠന്‍ ബ്രഹ്മനും  അയാസ്യന്‍  സാമഗനുമായിരുന്നു. യാഗാദികര്‍മ്മങ്ങളിലെല്ലാം സന്തുഷ്ടനായ ദേവേന്ദ്രന്‍ ഹരിശ്ചന്ദ്ര മഹാരാജാവിന് സ്വര്‍ണ്ണരഥം സമ്മാനിച്ചു. ഹരിശ്ചന്ദ്രന്റെ സര്‍വ്വസ്വവും അപഹരിച്ചെങ്കിലും സത്യവാന്‍ എന്ന നിലകൈവിടാതെ നിന്നതില്‍ സമ്മതിയ്‌ക്കാതെ പറ്റില്ല എന്നാക്കെ പറഞ്ഞ് വിശ്വാമിത്രമഹര്‍ഷി രാജാവിനെ ജ്ഞാനോപദേശം നല്‍കി അനുഗ്രഹിക്കുകയായിരുന്നു.

അനന്തരം ഹരിശ്ചന്ദ്രന്‍ മനസ്സിനെ ഭൂമിയിലും, ഭൂമിയെ ജലത്തിലും, ജലത്തിനെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും ലയിപ്പിച്ചു. ആകാശത്തെ അഹങ്കാരത്തിലും അങ്കാരത്തെ മഹത്വത്തിലും, മഹത്വത്തെ ജീവനിലും ലയിപ്പിച്ചു. ഇങ്ങനെയുള്ള ധ്യാനത്താല്‍ ജീവന്റെ വാസ്തവരൂപത്തെ മറച്ചിരിക്കുന്ന അജ്ഞാനം നശിച്ചിട്ട്  പിന്നീട് ധ്യാനത്തേയും ഉപേക്ഷിച്ച് എപ്പോഴും ആനന്ദ സ്വരൂപനും, ജ്ഞാനസ്വരൂപനുമായി ആത്മാവില്‍ ലയിച്ച് മോക്ഷം പ്രാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.