പത്തനംതിട്ട: ആറന്മുളയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയുള്ള സത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നതായി പരാതി. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ സത്രത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് അയ്യപ്പന്മാരില് നിന്നും 60 രൂപാ വീതം ഈടാക്കിയതായാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ഇവിടെ എത്തിയ അയ്യപ്പന്മാര് ഇതുസംബന്ധിച്ച് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര ഉപദേശകസമിതിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: