പ്രഭാഷണം – ഡോ. ഹരികൃഷ്ണശര്‍മ്മ
ശ്രീകൃഷ്ണ‘ഭഗവാന്റെ കഥകള്‍ നിരന്തരം കേള്‍ക്കുന്നതു തന്നെ വളരെ പുണ്യമാണ്. ‘ഭാരതീയരുടെ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളുമെല്ലാം കഥകളാണ്. കേള്‍ക്കുകയാണ് പ്രധാനം. കഥ കേള്‍ക്കുകയാണ് പ്രധാനം. തത്ത്വാന്വേഷണമോ ശാസ്ത്രസ്ഥാപനമോ അല്ല ലക്ഷ്യം. അതൊന്നും ഒരു ജന്മംകൊണ്ട് നേടാനാവില്ല. അപ്പോള്‍ കഥാശ്രവണം കഥ പറയല്‍. അതാണ് ആത്മരസം. അതു പാനം ചെയ്യുവാന്‍ സാധിക്കട്ടെ.
പ്രഭാഷണം – ഡോ.ജഗത് സാക്ഷിദാസ് ബ്രഹ്മചാരി
അംഗീകരിച്ചാലും ഇല്ലെങ്കിലും പുനര്‍ജന്മം ഒരു സത്യം തന്നെ. കര്‍മത്തിനനുസരിച്ച് ജന്മം. ജന്മം എങ്ങനെയോ ആ വിധം സുഖദുഃഖങ്ങളും. ജനനമരണ ചക്രത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒരേയൊരു വഴിയാണ് ഈശ്വരസ്മരണ. സ്മരണ നിരന്തരം ഉണ്ടാകണമെങ്കില്‍ നാമജപം കൂടിയേ തീരൂ.
പ്രഭാഷണം – ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി
ഭഗവത് കഥകള്‍ എല്ലാവരോടും പറയാനുള്ളതല്ല. ‘ഭക്തന്മാരോടെ പറയാവൂ. അല്ലാത്തവര്‍ക്ക് അത് രുചിക്കില്ല. ‘ഭക്തന്മാര്‍ക്കാകട്ടെ ‘ഭഗവത്കഥകളല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ താല്പര്യവുമില്ല. ‘ഭഗവാനെ ആഗ്രഹിക്കുക, അതുമാത്രം മതി. ‘ഭഗവാന്‍ നമ്മെ സ്വന്തമാക്കും. രുഗ്മിണി അബല, ‘ഭഗവാനെ തേടി പോകാന്‍ ഒരു വഴിയുമില്ല, ശക്തിയുമില്ല. പക്ഷേ രുഗ്മിണി ‘ഭഗവാനെ ലഭിക്കാന്‍ ആഗ്രഹിച്ചു. ‘ഭഗവാന്‍ രുഗ്മിണിയെ തേടിയെത്തി. നമ്മുടെ എല്ലാ ദൗര്‍ബ്ബല്യത്തോടും ‘ഭഗവാന്‍ നമ്മെ സ്വീകരിക്കാന്‍ തയ്യാര്‍. വ്യവസ്ഥ ഒന്നുമാത്രം, ‘ഭഗവാനെ ആഗ്രഹിക്കുക.
പ്രഭാഷണം – ശെങ്കാലിപുരം കേശവയാജപേയി
കുചേലന്‍ ശ്രീകൃഷ്ണ‘ഭഗവാന്റെ സഖാവാണ്. കുചേലന്റെ സഖിയല്ല കൃഷ്ണന്‍. നമ്മളൊക്കെ കുചേലന്മാരാണ്. ശ്രീകൃഷ്ണ‘ഭഗവാന്റെ സഖിയാകണം. സഖ്യ‘ഭക്തിയുടെ മാഹാത്മ്യം അതിശയവുമാണ് കുചേലോപാഖ്യാനത്തിലൂടെ മേല്‍പുത്തൂര്‍ സൂചിപ്പിക്കുന്നത് ഈ മഹത്തായ സന്ദേശമാണ്.
പ്രഭാഷണം – പൂര്‍ണാമൃതാനന്ദപുരി സ്വാമികള്‍, അമൃതാനന്ദമയീമഠം
ഈശ്വരന്റെ ആദ്ധ്യാത്മതേജസ്സ് ഗുരുക്കന്മാരില്‍ കൂടിയാണ് പ്രകടമാക്കുന്നത്. തേജസ്സും മാനുഷികതയുടെ പൂര്‍ണതയും അമ്മയില്‍ ഒരേ സമയം പ്രകടമാകും. പരീക്ഷിച്ചറിഞ്ഞു സ്വീകരിക്കുന്ന ഗുരു പിന്നീടൊരിക്കലും പരീക്ഷണ വിധേയനല്ല. അമാനുഷികമായ ശക്തികള്‍ പ്രകടീകരിച്ചു കാണിക്കുന്ന പ്രപഞ്ചശക്തിസ്വരൂപിണിയായ അമ്മ സമസ്ത മനുഷ്യരെയും മക്കളായിക്കണ്ട് വാത്സല്യപൂര്‍വം തന്നിലേയ്‌ക്ക് അടുപ്പിച്ച് അനിര്‍വചനീയമായ ആദ്ധ്യാത്മ തേജസ്സിലേയ്‌ക്ക് അടുപ്പിക്കുന്നു.
















