അന്തകാലേ ച മാമേവ
സ്മരാന്‍ മുക്ത്വാ കളേബരം
യഃ പ്രയാതി സമദ്ഭാവം
യാതി നാസ്ത്യത്ര സംശയം
യാതൊരുവന്‍ അവസാനകാലത്തില്‍ എന്നെത്തന്നെ വിചാരിച്ചുകൊണ്ട് ദേഹത്തെ വിട്ടുപോകുന്നുവോ, അവന്‍ എന്റെ സ്വരൂപത്തെ പ്രാപിക്കുന്നു. ഈകാര്യത്തില്‍ സംശയമില്ല.
മനസ്സിനെ പരബ്രഹ്മത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട പ്രചോദനം ലഭിക്കുന്നതിനുവേണ്ടിയാണ് അന്ത്യകാലത്തില്‍ ഭഗവല്‍ കഥകളും സ്‌തോത്രങ്ങളും നിരന്തരമായി ശ്രവിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചില ഗൃഹങ്ങളില്‍ അറിവുള്ളവര്‍ നടത്തിവരുന്നത്. ഇവയെല്ലാം ശ്രവിക്കുന്തോറും ശ്രദ്ധ ഉണരുകയും സദ്ബുദ്ധി ഉറയ്‌ക്കുകയും ചെയ്യുന്നതായി അനുഭവപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ജീവിത ഭാരമെല്ലാം മനസ്സില്‍ നിന്നും ഒഴിവാക്കി ശ്രദ്ധയെ സത്യവസ്തുവിലേയ്‌ക്ക് തിരിച്ചുവിടാനുള്ള പരിശീലനം എത്ര നേരത്തെതുടങ്ങുന്നുവോ, അത്രകണ്ട് പ്രയോജനപ്പെടുന്നതാണ്.
(ശ്രീമദ് ഭഗവദ്ഗീത)
















