Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കലോത്‌സവ വേദിയില്‍ പ്രതിഷേധവും സംഘര്‍ഷവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:49 pm IST
inThiruvananthapuram

പെണ്‍കുട്ടികളുടെ എച്ച്എസ് വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ
ആറ്റിങ്ങല്‍ സിഎസ്‌ഐ എച്ച്എസ്എസിലെ കൃഷ്‌ണേന്ദു മുരളി

നെയ്യാറ്റിന്‍കര: പണം വാങ്ങി വിധിനിര്‍ണയിച്ചു എന്നാരോപിച്ച് മത്സരാര്‍ഥികളും രക്ഷിതാക്കളും കലോത്സവവേദിയില്‍ പ്രതിഷേധിച്ചു. നൃത്തഇനങ്ങളിലാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇന്നലെ നടന്ന എച്ച്എസ്എസ് വിഭാഗത്തിലെ നാടോടിനൃത്ത മത്സരത്തിലെ വിധി നിര്‍ണയത്തില്‍ പക്ഷപാതം കാട്ടി എന്ന് ആരോപിച്ച് ഒരുസംഘം കലാപ്രതിഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് തിരിച്ചറിയുന്നതിനുള്ള അടയാളങ്ങള്‍ ധരിച്ചെത്തുന്ന മത്സരാര്‍ഥികള്‍ വിജയിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. മത്സരത്തിനിടയില്‍ കുട്ടിയുടെ മാല അഴിഞ്ഞുവീണു. മത്സരത്തിന്റെ നിയമം അനുസരിച്ച് ചമയം അഴിഞ്ഞുവീണാല്‍ മത്സരാര്‍ഥി അയോഗ്യയാക്കപ്പെടും. ഇത് വിധികര്‍ത്തക്കള്‍ക്കുള്ള സൂചനയാണെന്നായിരുന്നു ആരോപണം. ഈ വിദ്യാര്‍ഥിനിക്കുതന്നെ ഒന്നാംസ്ഥാനം ലഭിച്ചതോടെ മറ്റ് മത്സരാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ബഹളംവച്ചു.

ജനറല്‍ കണ്‍വീനറുടെ ചുമതല വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസഓഫീസറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധവുമായി എത്തി. ആരും ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ബോയ്‌സ് എച്ച്എസ്എസിലെ പ്രധാനവേദിയില്‍ കയറി  മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് സമരം നടത്തി. വിധിനിര്‍ണയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസ് എത്തി അനുരജ്ഞന ചര്‍ച്ച നടത്തി നിയമപരമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പ്രതിഷേധം അവസാനിച്ചു.

പ്രതിഷേധങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലെത്തി.

വിധികര്‍ത്താക്കളെ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് കരാര്‍ നല്‍കുന്ന പ്രവണത ഏറി വരുന്നെന്ന ആരോപണവും ശക്തമാണ്. മതിയായ യോഗ്യതയും പരിചയസമ്പത്ത് ഇല്ലാത്തതുമായ വിധികര്‍ത്താക്കളെയാണ് ഇത്തരം സംഘങ്ങള്‍ മത്സര വേദികളില്‍ എത്തിക്കുന്നത്. കരാര്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ സാമ്പത്തിക ലാഭമാണ് ഇതിനു പിന്നില്‍. വിദ്യാഭ്യാസവകുപ്പാണ് വിധികര്‍ത്താക്കളുടെ പേരുവിവരം അടങ്ങുന്ന പട്ടിക നല്‍കേണ്ടത്. യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എന്നാല്‍ യോഗ്യതയുടെ മാനദണ്ഡം ആധികാരികമായി പരിശോധിക്കാറില്ല എന്നതാണ് വസ്തുത. ഉപജില്ലാ കലോത്‌സവത്തിന് എഇഒമാരും ജില്ലാ കലോത്സവത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സംസ്ഥാന കലോത്‌സവത്തിന് ഡിപിഐയുമാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നത്.

പാനല്‍ തയ്യാറാക്കുന്നവരുടെ ചുമതലയാണ് വിധികര്‍ത്താക്കളെ മത്‌സരവേദികളില്‍ എത്തിക്കുക എന്നത്. ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഓഫീസുകളിലെ ജീവനക്കാര്‍ തയ്യാറാകില്ല. പകരം സംവിധാനമായാണ് കരാര്‍ സംഘങ്ങളെ ഏല്‍പിക്കുന്നത്. കരാര്‍ സംഘങ്ങളെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മത്‌സരങ്ങള്‍ക്കും വിധികര്‍ത്താക്കളെ കണ്ടെത്തുന്നതിന് മൊത്തത്തില്‍ ഈ സംഘത്തിന് കരാര്‍ ഉറപ്പിക്കുകയാണ് പതിവ്.

നാണ്യവിളകളെ തരം തിരിക്കുന്നതുപോലെ വിധികര്‍ത്താക്കളെയും ഒന്നാംതരം രണ്ടാംതരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഒന്നാം തരത്തില്‍പ്പെട്ട വിധികര്‍ത്താക്കള്‍ക്ക് കൂടുതല്‍ തുക പ്രതിഫലമായി നല്‍കേണ്ടി വരും. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാ വിധികര്‍ത്താക്കള്‍ക്കും ജില്ലാ കലോത്സവത്തിന് 2 മുതല്‍ 3 ലക്ഷം വരെ ചെലവാകും.

രണ്ടാംതരത്തിന് ഒന്നര ലക്ഷത്തിനകത്തും. രണ്ടാം വിഭാഗക്കാര്‍ എത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്കും തുടക്കമാകുന്നത്. മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ ബന്ധപ്പെട്ട മത്‌സര ഇനവുമായി അറിവുള്ളവരും മൂന്നാമത്തെ ആള്‍ അല്‍പജ്ഞാനിയും ആയിരിക്കും.

ഇയ്യാളെ രണ്ടുപേരുടെയും മധ്യത്തില്‍ ആയിട്ടായിരിക്കും ഇരുത്തുക. മറ്റ് രണ്ടുപേരും നല്‍കുന്ന സൂചനകള്‍ അനുസരിച്ചായിരിക്കും മൂന്നാമന്റെ വിധിനിര്‍ണയം. മത്സരാര്‍ഥികളെ സ്വാധീനിക്കുന്നതിനും കോഴ വിവാദത്തിനും ഇത് ഇടയാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.