കാസര്‍കോട്: സമൂഹത്തിലെ അസഹിഷ്ണുതകളെയും അസ്വാരസ്യങ്ങളെയും തുറന്ന് കാട്ടിയുള്ള യു പി നാടക മത്സരം അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. പത്മനാഭന് ബ്ലാത്തൂരിന്റെ തിരക്കഥയില്‍ ഉദയന്‍ കുണ്ടംകുഴി സംവിധാനം ചെയ്ത ജിയുപി തെക്കില്‍പറമ്പ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പനി എന്ന നാടകം ഒന്നാം സ്ഥാനം നേടി.
സമൂഹത്തില്‍ പലതരം പനികളുണ്ടെന്നും ആദ്യഘട്ടത്തില്‍ കഷായം കഴിച്ചാല്‍ മാറുന്ന പനി ഊതി പെരുപ്പിച്ച് വഷളാക്കുന്നതിനെതിരെയുള്ള താക്കീതാണ് നാടകം. ഒരു വര്‍ഗീയതയ്ക്കും മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന സന്ദേശമാണ് നാടകത്തിലൂടെ നല്‍കുന്നത്. അടുത്ത വീട്ടില്‍ പനി പടര്‍ന്ന് പിടിച്ച് മരണത്തോട് മല്ലിടുമ്പോള്‍ ജാതിയുടെ പേര് പറഞ്ഞ് അവിടെ പോകാന്‍ വിലക്കുന്ന നാട്ടുകാര്‍ക്ക് മറുപടി നല്കുന്ന കഥയാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. അത് ഞങ്ങളുടെ മിത്രങ്ങളാണെന്നും ജാതി നോക്കിയല്ല ഞങ്ങള്‍ മിത്രങ്ങളായതെന്ന് അവര്‍ വിലക്കുന്നവരോട് തുറന്നടിച്ച് പറയുന്നു. ഈ നാടകത്തിലെ ചിന്നന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോനു സുരേന്ദ്രന് എന്ന വിദ്യാര്‍ത്ഥിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ജി വി എച്ച് എസ് എസ് കാറഡുക്കയുടെ പുള്ളികുട എന്ന നാടകം മികച്ച രണ്ടാമത്തെ നാടകമായി. റഫീക്ക് അഹമ്മദിന്റെ തോരാമഴയുടെ ആവിഷ്ക്കാരമാണ് നാടകം. ഈ നാടകത്തിലെ പുള്ളികുടയിലെ ഉമ്മകുല്സുവിന്റെ ഉമ്മ ആയിഷയായി അഭിനയിച്ച അനുമിതയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: