മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി
വിഷയം: ശ്രീകൃഷ്ണാവതാരം
ഭൗതികജീവിതത്തില്‍ ക്ലേശിക്കുന്ന സജ്ജനങ്ങളെ ഉദ്ധരിക്കുവാന്‍ ഭഗവാന്‍ ഇറങ്ങിവരുന്നതാണ് അവതാരം. ഇന്ദ്രിയങ്ങളെല്ലാം എപ്പോഴും ഈശ്വരോന്മുഖമാകണം. ജഗത്തുമുഴുവനും ദുഷ്ടതകൊണ്ടും ഭീകരന്മാരെക്കൊണ്ടും നിറയുമ്പോള്‍ യോഗേശ്വരരൂപത്തില്‍ ഭഗവാന്‍ അവതരിക്കുന്നു. സജ്ജനങ്ങളെ രക്ഷിക്കുകയും ദുര്‍ജ്ജനങ്ങളെ ശിക്ഷിച്ച് സജ്ജനങ്ങളാക്കിമാറ്റുകയും ചെയ്യുന്നു. എല്ലാവരേയും ആകര്‍ഷിക്കുവാന്‍ പാകമായ കമനീയവിഗ്രഹത്തിലാണ് ഭഗവാന്റെ അവതാരം.
ശരത് പി.നാഥ്
വിഷയം: കൃഷ്ണന്റെ ബാലലീലകള്‍
ഭയമൊഴിഞ്ഞൊരുവഴിയും ലോകത്തിലില്ല. എവിടേയും ഏതെങ്കിലുംതരത്തിലുള്ള ഭയംകാണും.പക്ഷേ ഭക്തിമാര്‍ഗത്തില്‍ ഭയമേ ഇല്ല. ഭഗവാനോടുള്ളപ്രേമം മാത്രമേയുള്ളു. മാത്രമല്ല ഭക്തിമാര്‍ഗത്തില്‍ ഓരോചുവടും ആനന്ദം നിറഞ്ഞതുമാണ്.
എത്ര പാപിയാണെങ്കിലും ഭഗവാനെ സമീപിച്ചാല്‍ പരമപവിത്രമാകും. അതാണല്ലോ പൂതനയുടെചരിതം. മുലയില്‍വിഷം പുരട്ടി ഉണ്ണികൃഷ്ണനെ അപകടപ്പെടുത്താന്‍ ചെന്ന പൂതന സദ്ഗതി നേടി. പൂതന പൂതയായി. പൂതഎന്നാല്‍ പവിത്രത. (പൂതന-പവിത്രത ഇല്ലാത്തത്). ഭഗവത്‌സാമീപ്യം ആരെയും പൂതരാക്കും. മായയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മായയ്‌ക്ക് രണ്ടുശക്തി. അതായത് മങ്ങിയവെളിച്ചത്തില്‍ കയറ് കണ്ടാല്‍ പാമ്പെന്നു തോന്നും, ഭയക്കും. കയറിനെ കാണാതിരുന്നാല്‍ ആവരണം എന്നും, പാമ്പ് എന്ന്‌തോന്നിയാല്‍ വിക്ഷേപം എന്നും. സകല പ്രശ്‌നങ്ങളുടെയും മൂലം ഈ ആവരണവും വിക്ഷേപവുമാണ്. തൃണാവര്‍ത്ത കഥയിലൂടെ ആവരണശക്തിയെക്കുറിച്ചാണ് പറയുന്നത്.
കെ.ആര്‍.എ. നാരായണന്‍, അടയാര്‍
വിഷയം: ശ്രീകൃഷ്ണന്റെ നാമകരണവും ബാലലീലകളും
ഓടുന്ന വണ്ടി എപ്പോള്‍ വേണമെങ്കിലും നിറുത്താനും അപകടം ഒഴിവാക്കികൊണ്ടുപോകാനും കഴിവുള്ളവനാണ് യഥാര്‍ത്ഥ ഡ്രൈവര്‍. അതുപോലെ വിഷയങ്ങള്‍ പിടിച്ചുവലിക്കുന്ന മനസിനെ നിയന്ത്രിക്കാന്‍ കഴിവുള്ള സാരഥി ഈശ്വരന്‍ തന്നെ. ആ സാരഥിയെ സ്വന്തമാക്കാനുള്ള ഉത്തമ ഉപായം ഭക്തിയും.
സ്വാമി സ്വപ്രഭാനന്ദ, ബേലൂര്‍മഠം
വിഷയം: ശ്രീരാമകൃഷ്ണ-വിവേകാനന്ദ സ്വാമികളുടെ ജീവിതവും ദര്‍ശനങ്ങളും
കേരളത്തില്‍ അധികം അറിയപ്പെടാത്ത ഒരുഈശ്വരാംശമാണ് ശ്രീരാമകൃഷ്ണദേവന്‍. ജന്മംകൊണ്ടുതന്നെ ഈശ്വരീയമായ അനുഭൂതിവിശേഷങ്ങള്‍ പ്രകാശിപ്പിച്ചിരുന്നു സ്വാമി. പില്‍ക്കാലത്ത് നരേന്ദ്രനെന്ന വിവേകാനന്ദസ്വാമികളുടെ ഗുരു ആയതോടെയാണ് ലോകമെമ്പാടും ശ്രീരാമകൃഷ്ണദേവനെ അറിഞ്ഞത്.അദ്ദേഹത്തിന്റെ ജീവിതങ്ങളും ഉപദേശങ്ങളും ആധുനികരായ ജനങ്ങള്‍ക്ക് ഒരു പാഠമാകും.
















