ന്യൂദല്‍ഹി: ഭാരതം, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മര്‍ എന്നിവിടങ്ങളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍. 11 പേരാണ് രണ്ടുദിവങ്ങള്‍ക്കിടെയുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഇംഫാലില്‍ നിന്നും 29 കിലോമീറ്റര്‍ ദൂരെയായി 57 കിലോമീറ്റര്‍ ആഴത്തിലാണ് തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ടതില്‍ ആറുപേര്‍ ഭാരതീയരും അഞ്ചുപേര്‍ ബംഗ്ലാദേശികളുമാണ്. അതേസമയം, ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാളിലും മ്യാന്മാറിലും പ്രതിഫലിച്ചു. എന്നാല്‍ മണിപ്പൂരില്‍ പരിക്കേറ്റ 33പേരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് ഇവരില്‍ ഭൂരിഭാഗം പേരും മരണമടഞ്ഞത്. കെട്ടിടങ്ങള്‍ തകന്നടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തിലാണ് ബംഗ്ലാദേശില്‍ അഞ്ചുപേര്‍ മരണമടഞ്ഞത്.
















