വ്യോമസേനാത്താവളത്തിലെ കെട്ടിടങ്ങളിലും അവയുടെ പരിസരങ്ങളിലും ചിതറിക്കിടക്കുകയാണ് വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്‌സുകള്‍. മണിക്കൂറുകള്‍ നീണ്ട അതിശക്തമായ ഏറ്റുമുട്ടലിന്റെ സൂചനയാണ് ഇവ. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയ്‌ക്ക് ആരംഭിച്ച വെടിവയ്‌പ്പ് തിങ്കളാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. 28 മണിക്കൂര്‍ നീണ്ട പോരാട്ടമായിരുന്നു വേണം കരുതാന്‍.
















