അയ്യപ്പനെ കാണുവാനും അതിലൂടെ പരമ സാക്ഷത്ക്കാരം നേടുവാനുമാണ് ഭക്തര്‍ ശരണം വിളിച്ചുകൊണ്ട് പാവനമായ ആ മലകയറുന്നതുന്നെ. ശരണമന്ത്രം സര്‍വ്വ ജനകീയമായ ഒരു ദിവ്യമന്ത്രമായി പരിണമിക്കുന്നു. സ്വാമി എന്ന വാക്കിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണ്. സന്യാസിമാരെയാണ് നാം സ്വാമി എന്നു വിളിയ്‌ക്കുന്നത്. ദേവന്മാരേയും അപ്രകാരം തന്നെ വിളിയ്‌ക്കുന്നു. പൗരാണിക കാലം മുതല്‍ ‘ശരണ്യേ ത്രയംമ്പകേ ഗൗരി നാരായണീ നമോസ്തുതേ’, ‘ഉമാ മഹേശ്വര പാദം ശരണം’ എന്നെല്ലാം പ്രാര്‍ത്ഥിച്ചു വരുന്നുണ്ട്.
ശരണാഗതി നേടുക എന്നു പറയുമ്പോള്‍ ഹൃദയ പൂര്‍വ്വമായ ഒരു സമര്‍പ്പണം അതില്‍ പ്രതിഫലിക്കുന്നുണ്ട്.
ശരണം പ്രാപിക്കുക എന്നേ അര്‍ത്ഥമുള്ളൂ. സ്വാമിയേ ശരണമയ്യപ്പാ എന്നു ശരണം വിളിക്കുമ്പോള്‍ തന്റെ സര്‍വ്വസ്വവും അയ്യപ്പസ്വാമിയില്‍ സമര്‍പ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഭക്തന്‍ തന്റെ എല്ലാം സ്വാമിയില്‍ സമര്‍പ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. എന്റെ ജീവനും, ശരീരത്തിനും, ആത്മാവിനും, പ്രപഞ്ചത്തിനും നാഥനായ സ്വാമി എന്നേയും ജീവിത മാകുന്നക്ലേശത്തില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷിച്ച് നിത്യവും അങ്ങയുടെ സന്നിധിയില്‍ കൂടിച്ചേര്‍ക്കണേ’ എന്നാണ് സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണ മന്ത്രത്തിലൂടെ ഭക്തന്‍ അപേക്ഷിക്കുന്നത്. ഈശ്വരചൈതന്യത്തെ പുറത്തേക്കുകൊണ്ടു വരുന്നതാണ് ശരണം വിളി.
ശരണം വിളി ഒരുതരത്തില്‍ മന്ത്രദീക്ഷതന്നെയാണ്. ഋഗ്വേതത്തില്‍ ഇന്ദ്രത്രിധാതു ശരണം ( ഇന്ദ്രനെ അല്ലെങ്കില്‍ ഈശ്വരനെ ശരണം പ്രപിക്കുന്നതിനുവേണ്ടി ശരണം വിളിക്കൂ.) ഭാഗവതത്തില്‍ ശരണാഗതി അടയണമെന്ന് ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
















