ബത്തേരി: 36ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മാനന്തവാടി ഉപജില്ല ഓവറോള്‍ കിരീടത്തിലേക്ക്. മേളയുടെ രണ്ടാം ദിവസമായ ഇന്നലെ 215 ഇനങ്ങളില്‍ മത്സരം അവസാനിച്ചപ്പോള്‍ മാനന്തവാടി ഉപജില്ല ഹൈസ് വിഭാഗത്തില്‍ 222 പോയിന്റും, എച്ച്.എ്സ്.എസ് വിഭാഗത്തില്‍ 266 പോയിന്റും നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഹൈസ് വിഭാഗത്തില്‍ 206 പോയിന്റും, എച്ച്.എ്സ്.എസ് വിഭാഗത്തില്‍ 236 പോയിന്റും നേടി വൈത്തിരി ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഉപജില്ലക്ക് ഹൈസ് വിഭാഗത്തില്‍ 188 പോയിന്റും, എച്ച്.എസ്.എസ് വിഭാഗത്തില്‍ 233 പോയിന്റും ലഭിച്ചിട്ടുണ്ട്. യു.പി വിഭാഗം മത്സരത്തില്‍ വൈത്തിരി ഉപജില്ല 98 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 96 പോയിന്റുമായി മാനന്തവാടി ഉപജില്ലയും 95 പോയിന്റുമായി ബത്തേരി ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്കൂളുകളില്‍ മുന്നില്‍ എച്ച്.എസ് വിഭാഗത്തില്‍ 68 പോയിന്റോടെ എന്‍സ്എസ് എസ് എച്ച്എസ്എസ് കല്‍പ്പറ്റ ഒന്നാമതാണ്. 40പോയിന്റ് കരസ്ഥമാക്കി ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളും, ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയും സെന്റ് ജോസ്ഫ്സ് കല്ലോടിയും രണ്ടാം സ്ഥാനം പങ്കിടുന്നു. എച്ച്.എസ്.എസ് വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് മീനങ്ങാടി 70 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഡബ്ല്യു.ഒ.എച്ച്.എസ് പിണങ്ങോട്, സെന്റ് ജോസഫ്സ് കല്ലോടി എന്നിവ 65 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ
എന്‍സ്എസ് എസ് എച്ച്എസ്എസ് കല്‍പ്പറ്റ
പ്രതികരിക്കാൻ ഇവിടെ എഴുതുക: