കായംകുളം: കൃഷ്ണപുരം കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നാളികേര ഉത്പ്പാദനം തുടങ്ങിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു.
സിപിസിആര്‍ഐ യുടെ സുഗന്ധവിള ഗവേഷണ കേന്ദ്രം 1916-ലാണ് തുങ്ങിയത്. തെങ്ങിനെപ്പറ്റിയുളള കീടങ്ങളുടെയും, രോഗങ്ങളുടെയും പ്രവര്‍ത്തനത്തെപ്പറ്റി ഗവേഷണം നടത്തുന്നതിനാണ് കേന്ദ്രം തുടങ്ങിയത്. കര്‍ണ്ണാടകയിലും, ലക്ഷദീപിലും പ്രാദേശിക ഗവേഷണകേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളാണ് ഗവേഷണകേന്ദ്രത്തില്‍ നടപ്പാക്കിവരുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനിതകശേഖരം ഭാരതത്തിലെ ഗവേഷണകേന്ദ്രത്തിലാണ്. കമുക്, കൊക്കോ, തുടങ്ങിയവയും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുംവിധം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൊക്കോകൃഷിയില്‍ ലോകത്തില്‍വെച്ച് ഇന്ത്യയ്‌ക്ക് മുന്‍പന്തിയില്‍ എത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. തെങ്ങുകൃഷിയെ അടിസ്ഥാനമാക്കി ബഹുവിളകളുടെ കൃഷി രീതി കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. കുമിള്‍ കര്‍ഷകര്‍ക്ക് ലാഭകരമായി കൃഷിചെയ്യുന്നതിനും, രാസവളങ്ങളുടെ അതിപ്രസരം ഇല്ലാതാക്കുവാന്‍ കമ്പോസ്റ്റ് പദ്ധതിയും വളരെ വിപുലമായി തയ്യാറാക്കുന്നു.
കര്‍ഷകര്‍ക്ക് കോക്കനട്ട് ചിപ്‌സ് ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും ക്ലാസുകളും ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. കാറ്റുവീഴ്‌ച്ചയെക്കെതിരെ തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളില്‍ പ്രതിരോധപരിപാടി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. കല്പരക്ഷ എന്ന പുതിയഇനം തെങ്ങ് തിരുവനന്തപുരം ജില്ലയില്‍ കൃഷിചെയ്യുന്നു.
















