അടൂര്‍: അനാശാസ്യ നടത്തിപ്പുകാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു . മേലൂട് കേന്ദ്രമാക്കി അനാശാസ്യം നടത്തിവന്നിരുന്ന ചുനക്കര കിഴക്കുമുറിയില്‍ കൃഷ്ണവിലാസത്തില് സുകുമാരി(39), താമരക്കുളം പാലവിളക്കിഴക്കതില് ഷാജി(44) പത്തനാപുരം പിടവൂര്‍ വടക്കേതില്‍ അജയകുമാര്‍(42), പഴകുളം സ്വദേശി സൗമ്യ(28),കണങ്കോട് സ്വദേശി സിമി(26) എന്നിവരെയാണ് അടൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സുകുമാരി രണ്ടുമാസം മുമ്പ് വീട് വാടകയ്ക്കെടുത്തായിരുന്നു അനാശാസ്യം നടത്തിവന്നിരുന്നത്. നാട്ടുകാര്‍ രഹസ്യമായി പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും ഏഴു മൊബൈല്‍ ഫോണും ഷാജിയുടെ കൈയില്‍ 75000 രൂപയും അജയകുമാറിന്റെ കൈയില്‍ നിന്ന് 18000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: