മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ
മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃ-
കാന്താരസീമാന്തരേ
വര്‍ത്തന്തേ ബഹുശോ മൃഗാ മജൂഷോ
മാത്സര്യമോഹാദയ-
സ്താന്‍ ഹത്വാ മൃഗയാവിനോദരുചിതാ-
ലാഭം ച സംപ്രാപ്‌സ്യസി (ശിവാന്ദലഹരി)
കിരാതമൂര്‍ത്തിയായ ശ്രീപരമേശ്വരനോടുള്ള ഒരു പ്രാര്‍ത്ഥനയാണിത് ‘കിരാതന്മാരുടെ സ്വധര്‍മ്മം നായാട്ടാണ്. അതുകൊണ്ട് നായാട്ടിനുവേണ്ടി ദുഷ്ടമൃഗങ്ങളെ വനങ്ങളെവിടെയാണെന്നന്വേഷിച്ച് അലഞ്ഞുനടക്കേണ്ടതില്ല. എന്റെ മനസ്സാകുന്ന വനാന്തരത്തില്‍ മദിച്ച് ഓടിനടന്ന് വളരെയധികം ഉപദ്രവം ചെയ്യുന്ന ദുഷ്ടമൃഗങ്ങള്‍ ധാരാളമുണ്ട്.-കാമം ,ക്രോധം ,മദം, മാത്സര്യം മുതലായവ.
അവയെല്ലാം നായാടി നശിപ്പിച്ചു വിനോദിക്കുവാനായി എന്റെ മാനസ കാനനത്തില്‍ത്തന്നെ എപ്പോഴും താമസിക്കൂ. അങ്ങയുടെ സാന്നിധ്യംകൊണ്ട് എന്റെ ഹൃദയത്തെ പരിശുദ്ധമാക്കിത്തീര്‍ക്കൂ.’ ശിവസന്നിധിയില്‍ചെന്ന് നാം പ്രാര്‍ത്ഥിക്കേണ്ടതിന്റെ ഒരു മാതൃക ആചാര്യസ്വാമികള്‍ ഇവിടെ കാണിച്ചു തരികയാണ് ചെയ്യുന്നത്. ശിവരാത്രി ആഘോഷിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടതും ഇതുതന്നെയാണ്.
ആരാണീ പരമേശ്വരന്‍? പണ്ടൊരിക്കല്‍ തങ്ങളുടെ മഹത്വത്തിനായി ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ടായി താനാണ് ലോകത്തിന്റെ രക്ഷകര്‍ത്താവെന്നു രണ്ടാളും വാദിച്ചു. വാദം മൂത്തു കലഹമായി ഈകലഹം അപത്താവുമെന്ന്കണ്ട് ശിവന്‍ ഒരു അത്ഭുത ജ്യോതിസ്സായി പ്രത്യക്ഷപ്പെടുകയുണ്ടായി. തന്റെ ആദിയും അന്തവും കണ്ടുവരുന്നവനാണ്‌ശ്രേഷ്ഠനെന്നാണ് പരമേശ്വരന്റെ മധ്യസ്ഥ്യം. വിഷ്ണു വരാഹരൂപിയായി കീഴോട്ടും ബ്രഹ്മാവ് ഹംസവാഹനനായി മേലോട്ടും പുറപ്പെട്ടു. രണ്ടുപേര്‍ക്കും കാര്യം സാധിയ്‌ക്കുകയുണ്ടായില്ല.
എന്നാല്‍ ബ്രഹ്മാവ് ഒരുനുണ പറയുകയുണ്ടായി. വളരെകാലം മുന്‍പ് ശിവന്റെ ശിരസില്‍ നിന്നും പുറപ്പെട്ട ഒരു കൈതപ്പൂവിനെ യാത്രക്കിടെ വഴിയില്‍ നിന്നും കണ്ടത്തി. ഇതിനായി വന്നായിരുന്നു കളവു പറഞ്ഞത് ഇതുമൂലം കൈതപ്പൂവിന്റെ ആരാധനക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. ഒപ്പം ബ്രഹ്മാവിന്റെ ഒരുമുഖവും .
തങ്ങള്‍ക്കുകൂടി അജ്ഞേയമായശിവജ്യോതിസ്സിനെ കണ്ട് ഇരുവരും ഭഗവാനെ സ്തുതിച്ചു. അങ്ങനെ ശിവന്‍വന്ന് രണ്ടുമൂര്‍ത്തികളേയും രഞ്ജിപ്പിച്ചു. മാഘമാസത്തിലെ കൃഷ്ണ ചതുര്‍ദ്ദശിനാളില്‍ രാത്രിയിലാണ് ഇരുമൂര്‍ത്തികള്‍ക്കുമുന്നിലും പ്രത്യക്ഷമായത്. അന്നേനാളില്‍ ഉപവാസമിരിയ്‌ക്കുന്നവരില്‍ ഞാന്‍ പ്രസന്നനായിരിക്കുമെന്ന് മഹേശ്വരന്‍ അരുളി ചെയ്തു.ശിവരാത്രിനാളിന്റെ ഐതിഹ്യത്തില്‍ ഇതും പറയുന്നുണ്ട്.
















