അമ്പലവയല്‍: പ്രാദേശിക കാര്ഷിങക ഗവേഷണ കേന്ദ്രത്തില്‍വെച്ച് നടക്കുന്ന പൂപ്പൊലി2016, അന്താരാഷ്ട്ര പുഷ്പമേളയായി ആചരിക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 4 വരെ നടക്കുന്ന പുഷ്പമേളയില്‍ അമേരിക്ക, ഇംഗ്ലണ്ട്, ജര്മ്മയനി തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്നിചന്നുള്ള ഗവേഷകരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. ജനുവരി 22 നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേരള സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ‘വയനാടിന്റെ കാര്‍ഷിക കോളേജ്’ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. പൂപ്പൊലിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ജനുവരി 5 മുതല്‍ ജനുവരി 21 വരെ പുഷ്പമേള നടത്തുന്ന ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: